ADVERTISEMENT

ആൻഡമാൻ ദ്വീപിൽ ഒരുകൂട്ടം കാട്ടാനകളുണ്ട്. എന്നാൽ ഇവ ഇന്ത്യയിൽ മറ്റുള്ള ഇടങ്ങളിലുള്ളതുപോലെ തദ്ദേശീയമായി ഇവിടെ വളർന്നവയല്ല. മറിച്ച് ഇങ്ങോട്ടേക്ക് എത്തിച്ച ആനകൾ കാട്ടിലേക്ക് ഇറങ്ങി കാട്ടാനക്കൂട്ടമായി മാറിയതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കപ്പലിലേറ്റി ഏഷ്യൻ ആനകളെ ആൻഡമാൻ ദ്വീപുകളിലേക്ക് എത്തിക്കാൻ തുടങ്ങിയത്. ഇവിടെ തടിപിടിക്കാനും മറ്റുമായായിരുന്നു ഇവയെ കൊണ്ടുവന്നത്. രണ്ടായിരാമാണ്ടിന്റെ തുടക്കം വരെ ആനകൾ ഇവിടെയെത്തുന്നത് തുടർന്നു.

ഈ ആനകളിൽ ചിലത് രക്ഷപ്പെടുകയും കാടുകളിലേക്ക് പോകുകയും ചെയ്തു. ഇന്ന് ആൻഡമാനിലെ ഇന്റർവ്യൂ ദ്വീപുകളിലും നോർത്ത് ആൻഡമാനിലും ഇവയുണ്ട്. ആൻഡമാനിലെ പരിസ്ഥിതി രംഗത്തിന് ഇവ ഗുണകരമായെന്നും ദോഷകരമായെന്നും രണ്ട് വാദങ്ങളുണ്ട്. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആൻഡമാൻ ദ്വീപുകളിലും ചുറ്റുമുള്ള കടലിലുമായി 9130 ജീവിവർഗങ്ങളുണ്ട്. ഇവയിൽ 1032 എണ്ണം ഈ ദ്വീപിൽ തദ്ദേശീയമായി ഉള്ളതാണ്.

ആൻഡമാൻ ദ്വീപുകളിൽ ഉപയോഗപ്രദമായ നിരവധി മരങ്ങളുണ്ട്. ഇതു മനസ്സിലാക്കിയ ബ്രിട്ടിഷുകാർ 1883ൽ ഇവിടെ വലിയ തടിമില്ല് തുടങ്ങി. 2001ലാണ് ഇന്ത്യൻ സർക്കാർ ആൻഡമാനിലെ തടിയെടുപ്പ് നിരോധിച്ചത്. തടിമില്ലുകൾ അപ്രത്യക്ഷമായെങ്കിലും ഇതിനായി കൊണ്ടുവന്ന ആനകളും അവയുടെ പിന്മുറക്കാരും ഇവിടെ ശേഷിക്കുന്നു.

ആൻഡമാനിൽ കണക്കെടുക്കപ്പെട്ട 63 ആനകൾ ഉണ്ട്. 2019ലെ കണക്കുപ്രകാരമാണ് ഇത്. അധികവും സ്വകാര്യ ഉടമസ്ഥയിലാണ് ഇവ. എന്നാൽ കാട്ടിലേക്കു പോയി കാട്ടാനകളായി മാറിയ ആനകളുടെ എണ്ണം എത്രയുണ്ടെന്ന് ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. ഇന്ത്യൻ മെയിൻലാൻഡിൽ നിന്ന് വേറെയും ജീവികൾ ആൻമാനിലെത്തിയിരുന്നു. മാനുകളും മറ്റും ഇക്കൂട്ടത്തിൽപെടും.

English Summary:

Wild Elephants of Andaman: Uncovering the Hidden Legacy of Asia's Majestic Giants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com