Activate your premium subscription today
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്) കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് പിന്നിട്ടെന്ന് മന്ത്രി വി.എൻ.വാസവൻ. നവംബർ 9 വരെയുള്ള കണക്കനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ടിഇയുവാണ് കൈകാര്യം ചെയ്തത്.
വിഴിഞ്ഞം∙മത്സ്യബന്ധന തുറമുഖം ആധുനികവൽക്കരണ പദ്ധതി ഈ വർഷം നടപ്പാകില്ലെന്നു ഉറപ്പായി. ഈ ഇനത്തിൽ കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് ഇക്കുറി മുതലപ്പൊഴിയിലേക്ക് അനുവദിച്ചതിനാൽ വിഴിഞ്ഞത്തേക്ക് അടുത്ത വർഷം കിട്ടുമെന്ന പ്രതീക്ഷയാണുള്ളതെന്നു ഹാർബർ എൻജി.അധികൃതർ. ആധുനിക സൗകര്യങ്ങളോടെ മത്സ്യബന്ധന തുറമുഖത്തെ
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിനു വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ഇനത്തില് നല്കുന്ന 817.80 കോടി രൂപ, വരുമാനം പങ്കുവയ്ക്കല് മാതൃകയില് തിരിച്ചു നല്കണമെന്നു കേന്ദ്ര സര്ക്കാര് 2015ല് തന്നെ സംസ്ഥാനത്തെ അറിയിച്ചിരുന്നു. തുറമുഖം ഡിസംബറില് കമ്മിഷന് ചെയ്യാനിരിക്കെയാണ് വിജിഎഫ് വിവാദം ഉയര്ന്നത്. ഇതോടെ പദ്ധതിക്കുള്ള കേന്ദ്ര ഫണ്ട് ലഭിക്കുന്നതില് കാലതാമസം ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖനിർമാണത്തിനു കേന്ദ്ര സർക്കാർ നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ദീർഘകാല ലാഭത്തിൽ നിന്നു തിരിച്ചടയ്ക്കണമെന്നു കേന്ദ്ര സർക്കാർ. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സർക്കാർ തിരിച്ചടയ്ക്കാൻ നിർദേശം നൽകിയത്. തൂത്തുക്കുടി തുറമുഖത്തിന് സമാനമായി കേന്ദ്രം വിജിഎഫ് പ്രഖ്യാപിച്ചത് ധനസഹായമായാണ്. വായ്പാ വ്യവസ്ഥ ഒഴിവാക്കി ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു ധനസഹായം നല്കുന്നതില് കേരളത്തെ വെട്ടിലാക്കി കേന്ദ്രസര്ക്കാരിന്റെ മലക്കം മറിച്ചില്. പദ്ധതിക്കായി കേന്ദ്രം ആകെ നല്കാമെന്നു പറഞ്ഞിരുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്) വായ്പയായാണു നല്കുന്നതെന്നും കേരളം ഇതു പലിശസഹിതം തിരിച്ചടയ്ക്കണമെന്നുമാണു കേന്ദ്രം ഇപ്പോള് വ്യക്തമാക്കിയിരിക്കുന്നത്.
വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖത്തേക്കുള്ള റെയിൽ കണക്ടിവിറ്റി യാഥാർഥ്യമാകും വരെ ബദൽ മാർഗമായി കണ്ടെയ്നർ റെയിൽ ടെർമിനൽ(സിആർടി) സംവിധാനം ഏർപ്പെടുത്താൻ നീക്കം. നിലവിൽ തുറമുഖ നിർമാണം പൂർത്തിയാകുന്ന 2028ൽ മാത്രമേ തുറമുഖത്തേക്കു നേരിട്ടുള്ള റെയിൽ കണക്ടിവിറ്റി സാധ്യമാകൂ. അതുവരെയുള്ള ചരക്കു നീക്കം
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ നാലാം 100 ദിന കർമപരിപാടി ലക്ഷ്യത്തിലെത്തിയില്ല. ഈ മാസം 22ന് 100 ദിനം പിന്നിട്ടപ്പോൾ 88% പദ്ധതികൾ പൂർത്തീകരിച്ചതായാണു സർക്കാർ അവകാശപ്പെടുന്നത്. ഇതിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷൻ ചെയ്തെന്നതുൾപ്പെടെ തെറ്റായ അവകാശവാദങ്ങളും കടന്നുകൂടി. സർക്കാരിന്റെതന്നെ പ്രഖ്യാപനമനുസരിച്ച് തുറമുഖം കമ്മിഷനിങ് ഡിസംബറിൽ നടക്കാനിരിക്കുന്നതേയുള്ളൂ.
വിഴിഞ്ഞം തീരക്കടലില് ഉണ്ടായ അപൂര്വ ജലസ്തംഭം (Waterspout) നിലനിന്നത് അരമണിക്കൂറോളം. ബുധനാഴ്ച വൈകുന്നേരമാണ് തീരക്കടലിനോട് ചേര്ന്ന് ജലസ്തംഭമുണ്ടായത്. ജാഗ്രതാ നിര്ദേശമുണ്ടായിരുന്നതിനാല് മത്സ്യത്തൊഴിലാളികള് കടലിൽ പോയിരുന്നില്ല.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ കമ്മിഷനിങ് ഡിസംബർ 3ന് നടത്താൻ ആലോചന. സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാർ അനുസരിച്ച് ഡിസംബർ മൂന്നിനാണ് കമ്മിഷനിങ് നടത്തേണ്ടത്. തീയതി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്.
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖത്ത് ട്രയൽ റൺ സമയത്തെ ലക്ഷ്യത്തെ മറികടന്നു കണ്ടെയ്നർ നീക്കം.അൻപതിനായിരമായിരുന്നു ഇക്കാലത്തെ ലക്ഷ്യമെന്നും ഈ സംഖ്യ കടന്നുവെന്നും തുറമുഖ അധികൃതർ പറഞ്ഞു. ഈ മാസത്തോടെ കണ്ടെയ്നർ നീക്കം ഇരട്ടിയിലെത്തുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. നിലവിൽ അറുപതിനായിരത്തോളം എണ്ണം കഴിഞ്ഞു. എംഎസ്സി
Results 1-10 of 493