ADVERTISEMENT

തിരുവനന്തപുരം∙  വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പുതിയ മത്സ്യബന്ധന തുറമുഖം നിർമിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി മന്ത്രി വി.എൻ.വാസവൻ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനും വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമാണവും രണ്ടു പാക്കേജുകളായി  നിർവഹിക്കും.

271 കോടി രൂപയുടേതാണ് പദ്ധതി. 235 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ, 500 മീറ്റർ നീളമുള്ള ഫിഷറി ബെർത്ത്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചിലവഴിച്ചാണ് പാക്കേജ് ഒന്നിൽ നടപ്പിലാക്കുക. നിലവിലുള്ള ഫിഷിങ് ഹാർബറിന്റെ സിവേർഡ് ബ്രേക്ക് വാട്ടറിൽ നിന്നും 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നിർമാണം 125 കോടി രൂപ ചെലവിൽ ഹാർബർ എന്‍ജിനീയറിങ് വകുപ്പ് മുഖേന ഡെപ്പോസിറ്റ് വർക്കായി പാക്കേജ് 2 ആയി നടപ്പിലാക്കും.

അതേസമയം വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്കായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ (വിജിഎഫ്) കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 817.80 കോടി രൂപ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ നെറ്റ് പ്രസന്റെ വാല്യു വ്യവസ്ഥയില്‍ തുക തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വായ്പയ്ക്കു പകരം ധനസഹായമായി തുക അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രധനകാര്യവകുപ്പിന്റെ എംപവേഡ് കമ്മിറ്റി തള്ളിയിരുന്നു. വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കണമെങ്കില്‍ പദ്ധതിയിലൂടെ കേരളത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ 20% നല്‍കിയേ മതിയാകൂ എന്ന നിലപാടിലാണ് കേന്ദ്രം. 2034 മുതല്‍ കേരളത്തിനു പദ്ധതിയില്‍നിന്നു വരുമാനം ലഭിച്ചുതുടങ്ങും.

English Summary:

Vizhinjam Gets New Fishing Harbor: Vizhinjam fishing harbor expansion is a significant development. The ₹271 crore project, approved by the Kerala cabinet, will create a modern fishing facility and improve infrastructure for the fishing community.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com