ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രൂപയുടെ പദ്ധതിക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനും നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ പുലിമുട്ടു നിർമിക്കുന്നതിനുമാണു പദ്ധതി. 235 മീറ്റർ നീളമുള്ള പുലിമുട്ട്, 500 മീറ്റർ നീളമുള്ള ഫിഷറി ബെർത്ത് എന്നിവയ്ക്കായി 146 കോടി ചെലവിടും. നിലവിലുള്ള പുലിമുട്ടിൽനിന്നു 45 മീറ്റർ ചെരിവോടെ 250 മീറ്റർ നീളമുള്ള പുലിമുട്ട് നിർമിക്കാൻ 125 കോടി രൂപ മുടക്കും.

മത്സ്യബന്ധന ബോട്ടുകൾക്കു സുഗമമായി തുറമുഖത്തു പ്രവേശിക്കുന്നതിനു സൗകര്യമൊരുക്കാനാണ് ഇരു പദ്ധതികളും. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിന്റെ ഭാഗമായി നിശ്ചയിച്ച പദ്ധതികളാണിവ. രാജ്യാന്തര തുറമുഖവും അനുബന്ധ പുലിമുട്ടും നിർമിച്ചതു മൂലം മത്സ്യബന്ധന തുറമുഖത്തിനുണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കാനാണു പദ്ധതികൾ. രണ്ടിനും സംസ്ഥാന സർക്കാരാണു പണം മുടക്കുക. രാജ്യാന്തര തുറമുഖത്തിനായി നബാർഡിൽനിന്നു ലഭിച്ച 2100 കോടി രൂപ വായ്പയിൽ നിന്നുള്ള തുക പദ്ധതിക്കായി വിനിയോഗിക്കും.

കമ്മിഷനിങ് ഉടൻ
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങിനു പ്രധാനമന്ത്രിയുടെ തീയതി വൈകാതെ ലഭിക്കും. അടുത്ത മാസമാദ്യം തമിഴ്നാട്ടിലെത്തുമ്പോൾ കമ്മിഷനിങ്ങിനെത്താനുള്ള താൽപര്യം പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആ സമയത്തു പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ടു മധുരയിലാണ്. ഇതിനുശേഷം ഒരു ദിവസം നൽകാമെന്നാണ് ഇപ്പോൾ പിഎംഒ അറിയിച്ചിരിക്കുന്നത്.

English Summary:

Vizhinjam fishing harbor development receives a major boost with a ₹271 crore project approved by the Kerala cabinet. The project encompasses the construction of new infrastructure, including a significant breakwater to enhance safety and capacity.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com