ADVERTISEMENT

സേവനങ്ങൾക്കുള്ള  അപേക്ഷകൾനൽകാനാകില്ല; നെന്മാറ ∙ പഞ്ചായത്തിൽ കെ സ്മാർട്ട് സോഫ്റ്റ്‌വെയർ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ 31 മുതൽ ഏപ്രിൽ 5 വരെ വിവിധ സേവനങ്ങൾക്ക് അപേക്ഷകൾ നൽകാനാകില്ല. ഏപ്രിൽ ഒന്നു മുതൽ 9 വരെ ഉദ്യോഗസ്ഥ തലത്തിലും തടസ്സമുണ്ടാകും.

അണ്ടർ വാല്യുവേഷൻഅദാലത്ത് നാളെ
നെന്മാറ ∙ സബ് റജിസ്ട്രാർ ഓഫിസിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അണ്ടർ വാല്യുവേഷൻ അദാലത്ത് നടത്തും. 2017 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെ അണ്ടർ വാല്യുവേഷൻ നടപടികൾ നേരിടുന്നവർക്ക് 50 ശതമാനം മാത്രം അടച്ച് ജപ്തി നടപടികളിൽ നിന്നു ഒഴിവാകാനാകും.
ആലത്തൂർ ∙ റജിസ്ട്രേഷൻ വകുപ്പിന്റെ അണ്ടർ വാല്യുവേഷൻ അദാലത്ത് ആലത്തൂർ സബ് റജിസ്ട്രാർ ഓഫിസിൽ നാളെ 10ന് ആരംഭിക്കും. 2017 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെ അണ്ടർ വാല്യുവേഷൻ ഉൾപ്പെട്ട ആധാരങ്ങൾക്ക് കുറവ് റജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കി കുറവ് മുദ്ര വിലയുടെ 50 ശതമാനം മാത്രം അടച്ചാൽ മതി.

ഗതാഗത നിയന്ത്രണം നാളെ 
പത്തിരിപ്പാല ∙ മണ്ണൂർ കൈമകുന്നത്ത് കാവിലെ കൂത്തുതാലപ്പൊലിയോടനുബന്ധിച്ച് നാളെ ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി 10 വരെ പത്തിരിപ്പാല - കോങ്ങാട് റോഡില്‍ മങ്കര പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പത്തിരിപ്പാല ഭാഗത്തു നിന്നു കോങ്ങാട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ മങ്കര വെള്ളറോഡ്, പറയങ്കാട് വഴി തടുക്കശ്ശേരി എത്തേണ്ടതും തിരിച്ചു വരുന്നവരും ഈ വഴി ഉപയോഗപ്പെടുത്തണം. അമ്പലപ്പാറ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ മുരുക്കുംപറ്റ ലക്കിടി മംഗലം വഴിയും പോകണമെന്നു പൊലീസ് അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com