ADVERTISEMENT

പൊയ്യ ∙ യുവമോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ചിത്തറ കായലിൽ നടത്തിയ ജലോത്സവം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച പ്രസിഡന്റ് ഷൈബിൻ കായിക്കോടൻ അധ്യക്ഷത വഹിച്ചു.

സി.എസ്. അനുമോദ്, ടി.എസ്. സുജിത്, സി.എസ്. വൈശാഖ് എന്നിവർ പ്രസംഗിച്ചു.10 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ രുദിരമാല വള്ളസംഘം ഒന്നാം സ്ഥാനത്തെത്തി. പള്ളിപ്പുറത്തമ്മ രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് ബിജെപി മാള മണ്ഡലം പ്രസിഡന്റ് കെ.എസ്. അനൂപ് സമ്മാനം വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com