ADVERTISEMENT

സെപ്റ്റംബർ 30 
പട്ടികവർഗ വിദ്യാർഥികൾക്ക് പിഎച്ച്ഡി ഫെലോഷിപ് പട്ടികവർഗ വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാർഥികൾക്കുള്ള കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെ ഫെലോഷിപ്പിന് അപേക്ഷ ഇന്നുകൂടി. fellowship.tribal.gov.in ഒബിസി, ഇബിസി പ്രീമട്രിക് സ്കോളർഷിപ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 9,10 ക്ലാസ് ഒബിസി, ഇബിസി വിദ്യാർഥികൾക്ക് പിഎം യശസ്വി ഒബിസി, ഇബിസി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന ദിവസം ഇന്ന്. നിർദിഷ്ട മാതൃകയിൽ സ്കൂളുകൾക്കാണ് അപേക്ഷ നൽകേണ്ടത്. സ്കൂളുകളിൽനിന്നു ഡേറ്റ എൻട്രി പൂർത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബർ 15. www.egrantz.kerala.gov.in എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം ഒബിസി വിദ്യാർഥികൾക്കു വിവിധ പ്രവേശനപരീക്ഷകൾക്കും സിവിൽ സർവീസസ്, ഗേറ്റ്, യുജിസി–നെറ്റ് പരീക്ഷകൾക്കും പരിശീലനത്തിനുള്ള എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. www.egrantz.kerala.gov.in

ഒക്ടോബർ 2
കീം 2024 ആയുർവേദ, ഹോമിയോ രണ്ടാംഘട്ട അലോട്മെന്റ് ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോഓപ്പറേഷൻ തുടങ്ങിയ കോഴ്സുകളിലേക്ക് രണ്ടാംഘട്ട അലോട്മെന്റ് ഓപ്ഷൻ കൺഫർമേഷൻ നൽകാനുള്ള അവസരം ഒക്ടോബർ 2ന് രാത്രി 11.59 വരെ. www.cee.kerala.gov.in 

ഒക്ടോബർ 3 
‘ഗേറ്റ്’ അപേക്ഷ 3 വരെ 
എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങളിലും മറ്റും ഉപരിപഠനത്തിനും പൊതുമേഖലയിൽ ജോലിക്കുമുള്ള ദേശീയ യോഗ്യതാപരീക്ഷ ‘ഗേറ്റിന്’ അപേക്ഷിക്കാൻ ഒക്ടോബർ 3 വരെ സമയം നീട്ടി. https://gate2025.iitr.ac.in

ഒക്ടോബർ 5 
വെറ്ററിനറി പിജി, പിഎച്ച്ഡി കേരള വെറ്ററിനറി സർവകലാശാലയിലെ എംവിഎസ്‌സി, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഒക്ടോബർ 5 വരെ അപേക്ഷിക്കാം. www.kvasu.ac.in. ഫോൺ: 04936 209260 കീം 2024 എംബിബിഎസ് / ബിഡിഎസ് എംബിബിഎസ് / ബിഡിഎസ് കോഴ്സുകളിലേക്കു രണ്ടാംഘട്ടത്തിൽ അലോട്മെന്റ് ലഭിച്ചവർ ഒക്ടോബർ 5 വൈകിട്ടു 3 മണിക്കു മുൻപു ഫീസ് അടയ്ക്കണം. അലോട്മെന്റ് കിട്ടിയ കോളജിൽ ഹാജരാകാൻ ഇന്നു മുതൽ ഒക്ടോബർ 5ന് വൈകിട്ടു 4 വരെ സമയം അനുവദിച്ചിട്ടുണ്ട്. www.cee.kerala.gov.in

ഒക്ടോബർ 7 
നവോദയ ആറാം ക്ലാസ് അടുത്ത അധ്യയനവർഷത്തെ നവോദയ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി ഒക്ടോബർ 7 വരെയാക്കി. www.navodaya.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com