Activate your premium subscription today
തിരുവനന്തപുരം ∙ റോഡ് ക്യാമറയിൽ ഇതുവരെ കുടുങ്ങിയത് 80 ലക്ഷം പേർ. ഇതിൽ ഏതാണ്ട് 500 കോടിയിലധികം രൂപയാണ് സർക്കാരിനു ലഭിക്കുക. റോഡ് ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയ 2023 ജൂലൈ മുതൽ കഴിഞ്ഞമാസം വരെയാണ് ഗതാഗത നിയമലംഘനത്തിന് 80 ലക്ഷം പേർക്ക് പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് ചലാൻ അയച്ചത്. ധനവകുപ്പ് പണം നൽകിത്തുടങ്ങിയതോടെ കെൽട്രോൺ, റോഡ് ക്യാമറകളിൽ കുടുങ്ങുന്നവർക്കു പിഴയുടെ ചലാനും കൃത്യമായി അയച്ചുതുടങ്ങി. പദ്ധതിയിൽനിന്ന് സർക്കാരിനു കാര്യമായി വരുമാനം ലഭിക്കുന്നതു കണ്ടതോടെ, മഹാരാഷ്ട്ര സർക്കാർ നാഗ്പുരിൽ ക്യാമറ സ്ഥാപിക്കുന്നതിന് കെൽട്രോണിനെ ചുമതലപ്പെടുത്തി. മുൻപ് കരാറിനു താൽപര്യം പ്രകടിപ്പിച്ച അസം സർക്കാർ, വിവാദമുയർന്നപ്പോൾ കെൽട്രോണിനെ ഒഴിവാക്കിയിരുന്നു.
ബായ് പൊലീസിന്റെ സ്മാർട്ട് ക്യാമറകൾ ഉപയോഗിച്ച് പിടികൂടിയ കുറ്റകൃത്യങ്ങളിൽ അശ്രദ്ധമായി വാഹനമോടിക്കുന്ന ഗുരുതരമായ കേസുകളും.
കുവൈത്ത്സിറ്റി ∙ രാജ്യത്ത് സ്മാര്‍ട്ട് ട്രാഫിക് (ആറാം തലമുറ)ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചശേഷം ഒരോ മണിക്കൂറിലും 100-ല്‍ അധികം ഗതാഗത നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
താഗത മേഖലയില്‍ സമൂലമായ പരിഷ്കാരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നടപ്പാക്കിയത്.
റോഡുകള്‍ മികച്ചതായാല്‍ പിന്നെ ഇന്ത്യയിലെ പ്രധാന പ്രശ്നങ്ങളിലൊന്നായി മാറുന്നത് ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വമില്ലാത്ത അമിത വേഗമാണ്. ഈ അമിത വേഗത്തിന് കടിഞ്ഞാണിടാനുള്ള പ്രധാന മാര്‍ഗമാണ് എഐ കാമറകള്‍. ഈ കാമറകളിലൂടെ പിഴ വന്നു തുടങ്ങിയതോടെ അതിനെ മറികടക്കാനുള്ള സൂത്രങ്ങളും പലരും തിരഞ്ഞു. അങ്ങനെ
തിരുവനന്തപുരം ∙ സർക്കാരിന്റെ താൽപര്യത്തിനു വിരുദ്ധമാവുകയോ പ്രതിരോധത്തിലാവുകയോ ചെയ്യുന്ന വിഷയങ്ങളിൽ അന്വേഷണം നീട്ടുകയോ റിപ്പോർട്ട് പൂഴ്ത്തുകയോ ചെയ്യുന്ന പതിവു തുടരുന്നു. പങ്കാളിത്ത പെൻഷൻ മുതൽ റോഡ് ക്യാമറ വിവാദം വരെ നീളുന്ന പൂഴ്ത്തലുകളിൽ ഏറ്റവും ഒടുവിലത്തേതു വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട തീരശോഷണം പഠിച്ച കമ്മിറ്റിയുടെ റിപ്പോർട്ടാണ്.
വർക്കല∙ നഗരങ്ങളിലെ റോഡുകളിൽ എഐ ക്യാമറ ഇടംപിടച്ചതോടെ കുറുക്കുവഴി കണ്ടുപിടിച്ച് ചിലർ. റെയിൽവേ അണ്ടർപാസ് റോഡിനു സമീപം താഴെവെട്ടൂരിലേക്കുള്ള തീരദേശറോഡാണ് ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഹെൽമറ്റില്ലാതെയും ട്രിപ്പിൾ സവാരിയും അമിതവേഗത്തിലുമൊക്കെയാണ് ഇതിലേ സംഘം പോകുന്നത്. ഇതോടെ റോഡിൽ
കാക്കനാട്∙ സംസ്ഥാനത്ത് പൊതുനിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറകൾ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങൾ വഴി കഴിഞ്ഞ മാർച്ച് 31 വരെ പിഴ ഇനത്തിൽ ഈടാക്കിയത് 59,46,18,500 രൂപ. 675 ക്യാമറകൾ സ്ഥാപിച്ചതിൽ 668 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയതും പിഴ ഈടാക്കിയതും തിരുവനന്തപുരം
ആലപ്പുഴ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പ്രവർത്തനം ആരംഭിച്ച് ഒരു വർഷമായപ്പോൾ ജില്ലയിൽ കണ്ടെത്തിയത് 3.27 ലക്ഷം നിയമ ലംഘനങ്ങൾ. നോട്ടിസ് അയച്ചെങ്കിലും ഇതിൽ 20.78% കേസിൽ മാത്രമേ പിഴ അടച്ചിട്ടുള്ളൂ. അതിലൂടെ 4.12 കോടി രൂപ കിട്ടി. ജില്ലയിൽ 42 ക്യാമറകളുണ്ട്. അതിൽ രണ്ടെണ്ണം മാസങ്ങളായി തകരാറിലാണ്.
കാസർകോട്∙ അതിർത്തികളിലും കാസർകോട് നഗരത്തിലും ഉൾപ്പെടെ സ്ഥാപിച്ച പൊലീസിന്റെ അത്യാധുനിക നിരീക്ഷണ ക്യാമറകൾ മിന്നിത്തുടങ്ങി. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഏത് വാഹനത്തിൽ പോയാലും നമ്പർ പ്ലേറ്റുകൾ ഇനി ക്യാമറക്കണ്ണുകളിൽ പതിയും. മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച റോഡ് ക്യാമറകളെക്കാൾ ഒട്ടേറെ സവിശേഷതകളും
Results 1-10 of 435