Activate your premium subscription today
Tuesday, Apr 1, 2025
കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ബാങ്കോക്കിൽ നിന്നെത്തിയ രണ്ട് ഉത്തരേന്ത്യന് യുവതികളില്നിന്ന് 15 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വിപണിയിൽ ഇതിന് നാലര കോടി രൂപ വില വരും. രാജസ്ഥാൻ ജയ്പുർ സ്വദേശിനിയും മോഡലുമായ മാൻവി ചൗധരി, മേക്കപ്പ് ആർട്ടിസ്റ്റും ഡൽഹി സ്വദേശിനിയുമായ ചിബ്ബെത് സ്വാന്ദി എന്നിവരെയാണ് ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവത്തിൽവച്ച് പിടികൂടിയത്.
നെടുമ്പാശേരി ∙ മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിയുക്ത കാതോലിക്കാ ജോസഫ് മാർ ഗ്രിഗോറിയോസ് കാതോലിക്കാ സ്ഥാനാരോഹണത്തിനായി ലബനനിലേക്ക് പുറപ്പെട്ടു. 25ന് അച്ചാനെയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങ്.
കൊച്ചി∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനായി (സിയാൽ) സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി രൂപീകരിച്ച രണ്ടാം ഘട്ട പുനരധിവാസ പാക്കേജിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ആദ്യ ഘട്ട പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ് രണ്ടാം ഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ സബ് കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി പി.രാജീവ് മുൻകൈയെടുത്താണ് രണ്ടാം ഘട്ട പാക്കേജിന് രൂപം നൽകിയത്.
പുതുവർഷത്തിന്റെ തുടക്കംമുതൽ വിൽപനസമ്മർദത്തിന്റെ നിഴലിലാണ് ഇന്ത്യൻ ഓഹരി വിപണി. ആ ഒഴുക്കിനെതിരെ നീന്താൻ ഓഹരി വിപണിയിൽ ഇനിയും ലിസ്റ്റ് ചെയ്യാത്ത പ്രമുഖ കമ്പനികളുടെ ഓഹരികൾക്കും കഴിയുന്നില്ലെന്ന് റിപ്പോർട്ട്. 2024ൽ വൻ നേട്ടക്കൊയ്ത്ത് നടത്തിയ അൺലിസ്റ്റഡ് ഓഹരികളാണ് 2025ൽ നഷ്ടത്തിന്റെ ട്രാക്കിലായത്.
പൊതു സ്വകാര്യ പങ്കാളിത്തത്തിൽ 25 വർഷം മുമ്പ് 12,000ഓളം ഓഹരി ഉടമകൾ കൈകോർത്ത് പടുത്തുയർത്തിയ കൊച്ചി വിമാനത്താവളം (സിയാൽ) വികസന പദ്ധതികൾക്ക് എവിടെയും മികച്ച മാതൃകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ.
നെടുമ്പാശേരി ∙ കൊച്ചി എയർപോർട്ട് റെയിൽവേ സ്റ്റേഷനായി പരിഗണിക്കുന്നത് നേരത്തേ നിർദേശിക്കപ്പെട്ട സ്ഥലത്തു നിന്ന് 500 മീറ്ററോളം മാറി വിമാനത്താവളത്തിനടുത്ത്. 2010 ൽ കരിയാട്–മറ്റൂർ റോഡിലെ അകപ്പറമ്പ് റെയിൽവേ ഗേറ്റിനോടു ചേർന്നുള്ള സ്ഥലമാണ് ആദ്യം പരിഗണിച്ചത്.ഇപ്പോൾ പരിഗണിക്കുന്നത്, അതിൽ നിന്നു 500
കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിലെ യാത്രക്കാരെയടക്കം മണിക്കൂറുകളോളം വഴിയിൽ കുടുക്കിയ ചോറ്റാനിക്കര – മുളന്തുരുത്തി ഗതാഗത കുരുക്കിന് ഒടുവിൽ പരിഹാരം. ഈ റൂട്ടിലെ ചെങ്ങോലപ്പാടത്തുള്ള ലെവൽ ക്രോസിനു പകരം നിർമിച്ച പുതിയ മേൽപ്പാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു. ഓൺലൈനായാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
അബുദാബി ∙ പ്രവാസികൾക്കു വേണ്ടി വിമാനത്താവളങ്ങളിൽ നിന്ന് പുതിയ സ്മാർട്ട് ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.
തിരുവനന്തപുരം ∙ കൊച്ചി വിമാനത്താവളത്തിനു സമീപം റെയിൽവേ സ്റ്റേഷൻ വരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് ചെലവ്. ഇതിന് ഉടൻ അംഗീകാരമാകുന്നതോടെ കരാർ ക്ഷണിച്ച് ഒരു വർഷത്തിനകം പൂർത്തിയാക്കുകയാണു ലക്ഷ്യം.
തിരുവനന്തപുരം / കൊച്ചി ∙ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വച്ചെന്നു ഭീഷണി സന്ദേശം. രണ്ടിടത്തും ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. തെലങ്കാനയിൽ നിന്നാണു സന്ദേശം അയച്ചതെന്നും ആളെക്കുറിച്ചു സൂചന ലഭിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Results 1-10 of 315
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.