ADVERTISEMENT

നെടുമ്പാശേരി ∙ മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിയുക്ത കാതോലിക്കാ ജോസഫ് മാർ ഗ്രിഗോറിയോസ് കാതോലിക്കാ സ്ഥാനാരോഹണത്തിനായി ലബനനിലേക്ക് പുറപ്പെട്ടു. 25ന് അച്ചാനെയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങ്. വിമാനത്താവളത്തിൽ ഏലിയാസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ അപ്രേം, കുര്യാക്കോസ് മാർ യൗസേബിയോസ്, മാത്യൂസ് മാർ അന്തീമോസ്, കോറെപ്പിസ്കോപ്പമാരായ സ്ലീബ കാട്ടുമങ്ങാട്ട്, വർഗീസ് അരീക്കൽ, ഫാ. ജോഷി മാത്യു, മോഹൻ വെട്ടത്ത്, സി.വൈ.വർഗീസ്, എൽദോ മേനോത്ത്മാലിയിൽ, ജോസ് സ്ലീബ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം  യാത്രയയ്ക്കാനെത്തി

സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയിൽ നിന്ന് മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളുമടക്കം മുന്നൂറോളം പേർ സംബന്ധിക്കുന്നുണ്ട്. ചടങ്ങിനു ശേഷം 30ന് ഉച്ചയ്ക്ക് കൊച്ചി വിമാനത്താവളത്തിൽ മടങ്ങിയെത്തുമ്പോൾ സഭയുടെ നേതൃത്വത്തിൽ സ്വീകരിക്കും.

English Summary:

Grand Send-off: Joseph Mar Gregorios's enthronement is imminent. The Catholicos departed for Lebanon for the ceremony in Achane, with a large delegation seeing him off at Nedumbassery Airport.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com