തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; പരിശോധന

Mail This Article
×
തിരുവനന്തപുരം / കൊച്ചി ∙ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വച്ചെന്നു ഭീഷണി സന്ദേശം. രണ്ടിടത്തും ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. തെലങ്കാനയിൽ നിന്നാണു സന്ദേശം അയച്ചതെന്നും ആളെക്കുറിച്ചു സൂചന ലഭിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പൊലീസിന്റെ ഫെയ്സ്ബുക് മെസഞ്ചറിലേക്കാണു ഭീഷണി സന്ദേശങ്ങൾ എത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികളുടെ പ്രത്യേക യോഗം ചേർന്നു സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചു.
English Summary:
Bomb Threat : Thiruvananthapuram railway station and Nedumbassery airport bomb threats prompted immediate investigations. Police have identified a potential suspect based on messages received via Facebook Messenger, with the investigation continuing.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.