മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിനാഷണൽ കമ്പനിയാണ് മഹീന്ദ്ര ഗ്രൂപ്പ്. എയ്‌റോസ്‌പേസ്, അഗ്രിബിസിനസ്, ആഫ്റ്റർ മാർക്കറ്റ് ഓട്ടോമോട്ടീവ് ഘടകങ്ങൾ, നിർമ്മാണ ഉപകരണങ്ങൾ, പ്രതിരോധം, ഊർജം, കാർഷിക ഉപകരണങ്ങൾ, ഫിനാൻസ്, ഇൻഷുറൻസ്, വ്യാവസായിക ഉപകരണങ്ങൾ, വിവരസാങ്കേതികവിദ്യ, വിനോദം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ ഗ്രൂപ്പിന് നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തനമുണ്ട്.