കാട്ടുതീ അണയ്ക്കുക എളുപ്പമല്ല; ഇടിക്കൂട്ടിലെ ഉരുക്ക് ശരീരം, പെപ്പെ കുറച്ചത് 22 കിലോ – വായന പോയവാരം

Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
‘കാട്ടുതീ അണയ്ക്കുക എളുപ്പമല്ല, ഫയർ എൻജിൻ പോലും എത്തിപ്പെടാത്ത സ്ഥലങ്ങൾ’

തീ അണയ്ക്കുന്നതിന് അഗ്നിരക്ഷാ സേന ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ ഒന്നും കാട്ടുതീയുടെ കാര്യത്തില്‍ ഉപയോഗപ്പെടില്ല എന്നതാണ് വലിയ വെല്ലുവിളി. ഫയര്‍ എൻജിന്‍ പോലും എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലങ്ങളിലാവും തീപിടിത്തം
കള്ളന്‍മാരേ, അത് ഇന്ത്യയുടെ അഭിമാനമായിരുന്നു; ആദ്യ നൊബേൽ സമ്മാനം മോഷ്ടിക്കപ്പെട്ട കഥ!.

ടഗോറിന്റെ നൊബേൽ മെഡലും സർട്ടിഫിക്കറ്റും മാത്രമല്ല, ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ടഗോറിന്റെ മറ്റു ചില വ്യക്തിഗത സാധനങ്ങളും അന്ന് മോഷ്ടിക്കപ്പെട്ടു. ഈ സംഭവം ഇന്ത്യൻ സാംസ്കാരിക ലോകത്തെ തന്നെ ഞെട്ടിച്ചു.
പൂട്ടിക്കിടക്കുന്ന വീടുകളിൽ സഞ്ചാരികൾ; ബജറ്റ് ട്രാവലേഴ്സിന് ഒരനുഗ്രഹം

ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രശസ്തമാണ് ഹാരിസിക്കയുടെ 'സീ ഷെൽ - ഹാരിസ് ബീച്ച് ഹോം'. അനുഭവങ്ങളിൽ വൈവിധ്യം പകർന്ന് ആരോഗ്യകരമായ വാർധക്യത്തിലും ഹാരിസിക്ക എപ്പോഴും സഞ്ചാരികൾക്കൊപ്പമാണ്.
ഇടിക്കൂട്ടിലെ ഉരുക്ക് ശരീരം, പെപ്പെ കുറച്ചത് 22 കിലോ; മെക്കാനിക്കൽ എൻജിനീയറുടെ ഫിറ്റ്നസ്സ് ട്രെയിനിങ് ഗംഭീരം!

വർഷങ്ങളോളം മെക്കാനിക്കൽ എൻജിനീയറിങ് ജോലി ചെയ്തിരുന്ന സുകു പിള്ള എന്ന വ്യക്തി എന്തിനു ഫിറ്റ്നസ്സ് കോച്ച് ആയി എന്നു ചോദിച്ചാൽ, പാഷൻ എന്ന് ഉത്തരം പറയാം.
ഇവിടെ വീടോ? ഒരിക്കലും നടക്കില്ല: ഇന്ന് 14 ലക്ഷത്തിന്റെ വീടുകാണാൻ ആൾത്തിരക്ക്!

ബജറ്റ് പരിമിതമെങ്കിലും പ്രധാനവാതിലും മറ്റും തടിയിൽ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്രകാരം പ്രധാനവാതിൽ, കട്ടിള, ജനൽ ഫ്രെയിം എന്നിവ തടിയിൽ നിർമിച്ചു.
ഈ ഇടുക്കിക്കാരൻ വീട്ടുമുറ്റത്തിട്ട് നിർമിച്ചു, ഫോർ വീൽ ഡ്രൈവ് ഇലക്ട്രിക് ജീപ്പ്

പഴയ മഹീന്ദ്ര മേജര്‍ ജീപ്പിന്റെ അതേ രൂപത്തിലും ഭാവത്തിലും ഒരു ഇലക്ട്രിക് ജീപ്പ് നിർമിച്ചിരിക്കുകയാണ്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി ബിനു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ ഇടുക്കിക്കാരൻ വീട്ടിലെ മേജര്‍ ജീപ്പിനെ മാതൃകയാക്കിയാണ് ഇലക്ട്രിക് ചെറുപതിപ്പ് നിർമിച്ചിരിക്കുന്നത്.
ഇടിത്തീയായി പ്രിയപ്പെട്ടവന്റെ പ്രണയ വാർത്ത, ആദ്യകാമുകന്റെ മരണം: ‘ടൈറ്റാനിക്കി’നു പുറത്തെ കേറ്റ് വിൻസ്‌ലറ്റ്

ടൈറ്റാനിക്കിലെ റോസ് എന്ന ഒറ്റ വിശേഷണം മതി തലമുറകൾക്ക് കേറ്റ് വിൻസ്‌ലറ്റ് എന്ന സുന്ദരിയെ തിരിച്ചറിയാൻ.എന്നാൽ ആ ചിത്രത്തിലെ നായികയിൽ ഒതുങ്ങുന്നതല്ല കേറ്റിന്റെ കീർത്തി.
പൂക്കളല്ല, ഇവിടെ മുറ്റം നിറയെ കാബേജ്; പാഴ്ച്ചാക്ക് പാഴാക്കാതെ കൃഷി...

പതിറ്റാണ്ടുകളായി കാർഷിക മേഖലയെ താലോലിക്കുന്ന പണിക്കൻകുടി കല്ലമ്പിള്ളിൽ രാമകൃഷ്ണൻ–സിന്ധു ദമ്പതികളുടെ വീട്ടുമുറ്റം കാബേജ് കൃഷിയിലൂടെ സമ്പന്നമാണ്. 250ൽപ്പരം കാബേജാണ് വിളവെടുപ്പിന് പാകമായി വീട്ടു മുറ്റത്തുള്ളത്.
കുട്ടികളുടെ നേട്ടങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടോ? പണി പിന്നാലെ വരും

കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ പണ്ടെല്ലാം കാര്‍ന്നോന്മാരില്‍നിന്നായിരുന്നു പലരും ഉപദേശ, നിർദേശങ്ങൾ തേടിയിരുന്നത്. എന്നാല്‍, ഇന്ന് പലരും അതിനായി ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളിലെ ചില പേരന്റിങ് ട്രെന്‍ഡുകളെയാണ്.
പ്രകൃതിദുരന്തം: 30 വർഷത്തിനിടെ ഇന്ത്യയിൽ 80,000 പേർക്ക് ജീവൻ നഷ്ടമായി!

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ലോകമെമ്പാടും കാലാവസ്ഥാ ദുരന്തം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട 10 രാജ്യങ്ങളിൽ ഇറ്റലി, സ്പെയിൻ, ഗ്രീസ് എന്നീ മൂന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമുണ്ട്.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്