Activate your premium subscription today
കൊച്ചി ∙ എസ്റ്റിമേറ്റ് 10 കോടിക്കു മുകളിൽ. വിദ്യാർഥികളുടെ കയ്യിൽ നിന്നു പിരിച്ച തുകയിൽ ജില്ലാ കായിക മേളകൾക്കു കൊടുത്ത ശേഷം സംസ്ഥാന മേള നടത്തിപ്പിന് ബാക്കിയുള്ളത് 2 കോടി! പക്ഷേ ഭക്ഷണത്തിന് മാത്രം വേണ്ടത് 2.25 കോടി! കഴിഞ്ഞ വർഷത്തെ സംസ്ഥാന–ജില്ലാ കായിക മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുടിശികകൾ ഇനിയും ബാക്കി.
25 ലക്ഷത്തിലധികം രൂപയുള്ള വായ്പാ അക്കൗണ്ടിൽ മൂന്നു മാസം തിരിച്ചടവ് മുടങ്ങിയാൽ പ്രത്യേക പരിശോധന നടത്തണം. മനപ്പൂർവം വീഴ്ച വരുത്തിയെന്നു കണ്ടെത്തിയാൽ വായ്പാതട്ടിപ്പുകാരുടെ പട്ടികയിൽ ഉൾപ്പെടുത്തണം. ഫോട്ടോ അടക്കമുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കണം. ഒരു സ്ഥാപനത്തിൽ നിന്നും വീണ്ടും വായ്പ നൽകാതെ ശ്രദ്ധിക്കണം.
ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ സമരം തുടങ്ങി. ഒക്ടോബര്‍ അവസാനമായിട്ടും സെപ്റ്റംബറിലെ ശമ്പളം കിട്ടാതായതോടെയാണ് ആംബുലന്‍സ് ജീവനക്കാര്‍ സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധം ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്തു പലയിടത്തും അപകടങ്ങളില്‍ പെടുന്നവരെ ഉള്‍പ്പെടെ ആശുപത്രികളിലേക്ക് മാറ്റാന്‍ സ്വകാര്യ ആംബുലന്‍സുകള്‍ തേടേണ്ട അവസ്ഥയാണുള്ളത്.
നിക്ഷേപമെന്നത് ലളിതമാണെന്നാണ് പലരുടേയും ചിന്താഗതി. നിക്ഷേപത്തെ കുറിച്ച് തങ്ങള്‍ക്ക് എല്ലാം അറിയാം എന്ന അമിത ആത്മവിശ്വാസം കൂടിയാകുമ്പോള്‍ പലപ്പോഴും നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച തുകയെയാവും അതു ബാധിക്കുക. അമിത ആത്മവിശ്വാസവും നഷ്ടവും ഒരു നിക്ഷേപകന് എന്ന നിലയില്‍ ആത്മവിശ്വാസം അനിവാര്യമാണ്. വിവിധ
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ ഭരണച്ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നര ലക്ഷം സർക്കാർ ജോലികൾ നിർത്തലാക്കി. ആറു മന്ത്രാലയങ്ങൾ അടയ്ക്കുകയും രണ്ടെണ്ണം ഒന്നിപ്പിക്കുകയും ചെയ്തു. രാജ്യാന്തര നാണ്യനിധിയിൽ (ഐഎംഎഫ്) നിന്ന് 700 കോടി ഡോളർ വായ്പ ലഭിക്കുന്നതിനുള്ള സാമ്പത്തിക പരിഷ്കരണത്തിന്റെ
തിരുവനന്തപുരം ∙ സാമ്പത്തിക ഞെരുക്കം മൂലം വികസന പദ്ധതികൾ മാറ്റിവയ്ക്കാനും വെട്ടിച്ചുരുക്കാനും സർക്കാർ തീരുമാനം. ഈ സാമ്പത്തിക വർഷത്തെ പദ്ധതികളിൽ 10 കോടി രൂപയ്ക്കു മുകളിൽ അടങ്കൽത്തുകയുള്ളവ പരിശോധിച്ച് അനിവാര്യമല്ലെങ്കിൽ മാറ്റിവയ്ക്കണം. ഇതിനു കഴിയില്ലെങ്കിൽ 10 കോടിക്കു മുകളിലുള്ള പദ്ധതികൾക്കായി വകുപ്പിന് ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനത്തിനുള്ളിൽ ഈ പദ്ധതികളെല്ലാം നിർത്തണം.
ഞാന്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍, എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ആര്‍ക്കും മുന്നില്‍ കൈ നീട്ടേണ്ടി വരരുത് എന്ന് എല്ലാവരും തീരുമാനിക്കണം. നാട്ടിലേയ്ക്കു മൃതദേഹം കൊണ്ടു പോകാന്‍ നല്ലൊരു തുകയാണ് ചെലവു വരിക.
പ്രവാസി ജീവനക്കാരെയും വിരമിക്കൽ പ്രായം കഴിഞ്ഞ് ജോലിയിൽ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയർവേയ്സ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം.
തൃശൂർ ∙ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുകയാണെന്നും പദ്ധതി ചെലവുകൾ നിയന്ത്രിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബജറ്റിൽ അനുവദിച്ച പദ്ധതികൾ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഭരണാനുമതി കൊടുക്കേണ്ട ഘട്ടത്തിലാണ് പ്രത്യേക ഉത്തരവിലൂടെ ഭരണാനുമതി കൊടുക്കണ്ടെന്ന് ധനവകുപ്പ് തീരുമാനിച്ചത്.
ഓണക്കാലം അടുത്തെത്തി നിൽക്കേ, സംസ്ഥാന സർക്കാരിന് മുന്നിലുള്ളത് വൻ വെല്ലുവിളികളാണ്. കേന്ദ്രം അനുവദിച്ച കടപരിധിയും കുറഞ്ഞുവെന്നിരിക്കേ, ഓണക്കാലത്തേക്കും ഇനിയുള്ള മാസങ്ങളിലെയും ചെലവുകൾക്കായി സംസ്ഥാന സർക്കാർ ‘പ്ലാൻ ബി’ തേടേണ്ടി വരും.
Results 1-10 of 273