93 സ്പെഷൽ സ്കൂളുകൾ കൂടി പൂട്ടുന്നു

Mail This Article
കോഴിക്കോട് ∙ ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 93 സ്പെഷൽ സ്കൂളുകൾ കൂടി പൂട്ടുന്നു. സർക്കാർ സഹായത്തിന് 18 വയസ്സിൽ താഴെയുള്ള 20 കുട്ടികൾ നിർബന്ധമെന്ന നിബന്ധനയാണു സ്കൂളുകൾക്കു തിരിച്ചടിയാകുന്നത്. ഇതേ കാരണത്താൽ കഴിഞ്ഞവർഷം സംസ്ഥാനത്തു 43 സ്കൂളുകൾ പൂട്ടിയിരുന്നു.
മുന്നൂറിലേറെ സ്കൂളുകളാണ് ഈ മേഖലയിലുള്ളത്. ഓരോ വർഷവും സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നാണു സ്പെഷൽ സ്കൂൾ മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. മാനദണ്ഡങ്ങൾ തയാറാക്കുന്ന കമ്മിറ്റിയിൽ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.
പഞ്ചായത്തുകളിൽ കുടുംബശ്രീയുടെ സഹകരണത്തോടെ സർക്കാർ നടത്തുന്ന ബഡ്സ് സ്കൂളുകൾക്ക് ഈ മാനദണ്ഡം ബാധകമല്ല. എന്നാൽ, വിദഗ്ധ അധ്യാപകരോ ശാസ്ത്രീയപരിശീലനമോ ഇല്ലാത്തതിനാൽ അവിടെ കുട്ടികളെ വിടാൻ രക്ഷിതാക്കൾ മടിക്കുന്നു.