Activate your premium subscription today
Tuesday, Apr 15, 2025
ജയിലർ 2 അനൗൺസ്മെന്റ് ടീസറിന്റെ മേക്കിങ് വിഡിയോ പുറത്തിറക്കി അണിയറക്കാർ. ഗോവയിൽ വച്ചായിരുന്നു ടീസർ ചിത്രീകരിച്ചത്. ടീസർ തരംഗമായതിനു പിന്നാലെ രജനികാന്തിന്റെ ഡ്യൂപ്പ് ആണ് പല ഷോട്ടുകളിലും അഭിനയിച്ചിരിക്കുന്നതെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ ടീസറിന്റെ എല്ലാ ഭാഗത്തിലും രജനി തന്നെയാണ്
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലറിൻ്റെ രണ്ടാം ഭാഗം വരുന്നു. നിർമാതാക്കളാണ് ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പൊങ്കൽ സമ്മാനമായാണ് സൂപ്പർസ്റ്റാർ രജനി കാന്തിന്റെ വിജയചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിന്റെ അനൗൺസ്മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കിയത്.
‘ജയിലർ’ സിനിമയിലെ വർമന്റെ ഡയലോഗ് പോലെ നൂറ് ശതമാനം പ്രഫഷനലായ നടനാണ് വിനായകനെന്ന് സംവിധായകൻ നെൽസൺ. സൺ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് വിനായകനെ പ്രശംസിച്ച് അദ്ദേഹം എത്തിയത്. ‘‘ജീവിതത്തിലും ഏകദേശം വർമന്റെ പ്രാകൃതമാണ് വിനായകനുള്ളത്. അങ്ങനെയാണ് അദ്ദേഹത്തിലേക്കെത്തുന്നത്. ഈ സിനിമയിൽ ഏറ്റവും കഷ്ടപ്പെട്ട്
സൂപ്പർഹിറ്റ് ചിത്രമായ ‘ജയിലറിൽ’ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച രംഗങ്ങളിലൊന്നാണ് രജനിയുടെ തൊട്ടുമുന്നില്‍ ട്രക്ക് വട്ടം മറിയുന്നത്. ഇപ്പോഴിതാ ആ രംഗത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു. സീനിനെക്കുറിച്ച് കൃത്യമായ ഐഡിയ രജനികാന്തിനോടു പങ്കുവയ്ക്കുന്ന നെൽസണെ വിഡിയോയില്‍
മലയാള സിനിമ നഷ്ടത്തിലേക്ക് കൂപ്പു കുത്തിയ 2023ൽ 3500 കോടി രൂപയുടെ വരുമാനം നേടി തമിഴ് സിനിമ. സാറ്റലൈറ്റ്, ഒടിടി, സംഗീതം, ഓവർസീസ്, ഡബ്ബിങ് അവകാശങ്ങൾ എന്നിവയുടെ വിൽപന കൂടി ഉൾപ്പെട്ടതാണു വരുമാനം. 2022ൽ ഇത് 2950 കോടി രൂപ മാത്രമായിരുന്നു. 256 സിനിമകൾ റിലീസ് ചെയ്ത് എണ്ണത്തിലും റെക്കോർഡ് സൃഷ്ടിച്ച വർഷമാണ് 2023. ഹിറ്റായത് 24 എണ്ണം. 15 സിനിമകൾ വൻ ലാഭം നേടി. 4 മുതൽ 5 കോടി വരെ മുതൽമുടക്കിയ 188 ചിത്രങ്ങളിൽ 4 എണ്ണം മാത്രമാണ് വിജയിച്ചത്. ഇതിൽ ചിലത് 100 കോടിക്കു മുകളിൽ കലക്ട് ചെയ്തുവെന്ന പ്രത്യേകതയുമുണ്ട്.
കേരളത്തില്‍ വീണ്ടും റെക്കോർഡുകൾ തിരുത്തി ദളപതി വിജയ്. കേരളത്തിൽ ഏറ്റവും ഉയർന്ന ഗ്രോസ് കലക്ഷൻ നേടിയ തമിഴ് ചിത്രമായി ‘ലിയോ’ മാറിയിരിക്കുന്നു. രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ റെക്കോർഡ് ആണ് ‘ലിയോ’ ഒരു മാസത്തിനു മുമ്പേ തകർത്തത്. ജയിലര്‍ കേരളത്തില്‍ നിന്ന് നേടിയത് 57.7 കോടിയാണ്. ഒക്ടോബര്‍ 19 ന്
‘കാക്കയുടെയും കഴുകന്റെയും’ പേരിൽ തമിഴകത്ത് ആരാധകരുടെ സമൂഹമാധ്യമ യുദ്ധം തകർക്കുന്നതിനിടെ, കാക്കയും കഴുകനുമുള്ള കുട്ടിക്കഥ പറഞ്ഞ് ദളപതി വിജയ്. ലിയോയുടെ വിജയാഘോഷ പരിപാടിയിലാണ് തന്റെ പതിവു ‘കുട്ടിക്കഥ’യിൽ വിജയ് കാക്കയെയും കഴുകനെയും ഉൾപ്പെടുത്തിയത്. എന്നാൽ അതിനെപ്പറ്റി കൂടുതൽ പറയാതെ തമാശരൂപേണ
മുംബൈയിൽ പോയി പ്രേക്ഷകരെ മിമിക്രി കാട്ടി ചിരിപ്പിച്ച് ജയറാം. ‘ഗോസ്റ്റ്’ എന്ന സിനിമയുടെ പാൻ ഇന്ത്യൻ പ്രമോഷനു വേണ്ടി മുംബൈയിലെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർക്കു മുന്നിൽ ജയറാം മിമിക്രി കാട്ടിയത്. പൊന്നിയൻ സെൽവന് സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പ്രഭുവിനെയും മണിരത്നത്തെയും അനുകരിക്കുന്ന ജയറാമിന്റെ മിമിക്രി
‘ജയിലർ’ സിനിമയിലെ നരസിംഹ എന്ന കഥാപാത്രം തന്റെ സിനിമാ ജീവിതം മാറ്റിമറിക്കുന്ന അനുഭവമാണ് സമ്മാനിച്ചതെന്ന് ശിവരാജ്കുമാർ. എട്ട് മിനിറ്റ് കൊണ്ട് സ്ക്രീനിൽ എന്ത് അദ്ഭുതമാണ് നടന്നതെന്ന് തനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്നും താരം പറയുന്നു. ‘ഗോസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ടാ
രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ജയലറിന്റെ’ ക്ലൈമാക്സ് പുനരവതരിപ്പിച്ച് ചീവീട് ടീം. വിനായകനെ അനുകരിച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ സുമേഷ് തുറവൂരും കുറച്ച് കലാകാരന്മാരും ചേർന്ന് തയാറാക്കിയ ഈ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. ശ്രീനന്ദകം ഫിലിംസ് ആണ് വിഡിയോ നിർമിച്ചിരിക്കുന്നത്.
Results 1-10 of 87
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.