ADVERTISEMENT

മുംബൈയിൽ പോയി പ്രേക്ഷകരെ മിമിക്രി കാട്ടി ചിരിപ്പിച്ച് ജയറാം. ‘ഗോസ്റ്റ്’ എന്ന സിനിമയുടെ പാൻ ഇന്ത്യൻ പ്രമോഷനു വേണ്ടി മുംബൈയിലെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർക്കു മുന്നിൽ ജയറാം മിമിക്രി കാട്ടിയത്. പൊന്നിയൻ സെൽവന്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പ്രഭുവിനെയും മണിരത്നത്തെയും അനുകരിക്കുന്ന ജയറാമിന്റെ മിമിക്രി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ എന്തെങ്കിലും ഒരു സംഭവം ഈ സിനിമയിൽ ഉണ്ടായോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനു മറുപടിയായാണ് പ്രഭുവിനെ ഒരിക്കല്‍ക്കൂടി ജയറാം അനുകരിച്ചത്.‌‌

ജയറാമിന്റെ ശബ്ദാനുകരണം കേട്ട് പൊട്ടിച്ചിരിക്കുന്ന ശിവരാജ്കുമാറിനെയും വിഡിയോയില്‍ കാണാം. ഏതാനും വാചകങ്ങളില്‍ പ്രഭുവിനെ അവതരിപ്പിച്ച് ജയറാം മിമിക്രി അവസാനിപ്പിച്ചതും രസകരമായ കമന്‍റോടെ ആയിരുന്നു. ഇത് ഇപ്പോള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കുഴപ്പമാവുമെന്നും നാളെ ചെന്നൈയില്‍ ചെല്ലുമ്പോൾ പ്രഭു വിളിച്ച് ചീത്ത പറയുമെന്നും ജയറാം പറഞ്ഞു.

ജയറാമിന്റെ ആദ്യ കന്നഡ ചിത്രമാണ് ‘ഗോസ്റ്റ്’. എം ജി ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷൻ എന്റര്‍ടെയ്നറാണ്. ‘ജയിലറി’ല്‍ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധനേടിയ നരസിംഹ എന്ന കഥാപാത്രത്തെ വൈറലാക്കിയ ശിവരാജ് കുമാറിന്റെ അടുത്ത റിലീസ് എന്ന പ്രത്യേകതയും ഗോസ്റ്റിനുണ്ട്.

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത് ജയന്തിലാല്‍ ഗാഡയുടെ പെന്‍ മൂവീസ് ആണ്. കന്നഡയില്‍ നിന്നുള്ള ഒരു ചിത്രത്തിന്‍റെ റൈറ്റ്സ് പെന്‍ മൂവീസ് ആദ്യമായാണ് വാങ്ങുന്നത്. ജയറാം, അനുപം ഖേര്‍, പ്രശാന്ത് നാരായണൻ എന്നിവരാണ് ഗോസ്റ്റിലെ മറ്റ് താരങ്ങൾ. ചിത്രം ഒക്ടോബർ 19ന് റിലീസ് ചെയ്യും.

English Summary:

Ghost Movie Mumbai Promotion: Jayaram stealing the crowd with his Mimicry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com