രജനിയുടെ മുന്നിൽ കീഴ്മേൽ മറിയുന്ന ട്രക്ക്; ആ രംഗം ചിത്രീകരിച്ചതിങ്ങനെ
Mail This Article
സൂപ്പർഹിറ്റ് ചിത്രമായ ‘ജയിലറിൽ’ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച രംഗങ്ങളിലൊന്നാണ് രജനിയുടെ തൊട്ടുമുന്നില്‍ ട്രക്ക് വട്ടം മറിയുന്നത്. ഇപ്പോഴിതാ ആ രംഗത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു. സീനിനെക്കുറിച്ച് കൃത്യമായ ഐഡിയ രജനികാന്തിനോടു പങ്കുവയ്ക്കുന്ന നെൽസണെ വിഡിയോയില്‍ കാണാം.
സിനിമയിെല ഏറ്റവും വലിയ മാസ് രംഗങ്ങളിലൊന്നായ ഈ സീൻ ഒറ്റ ടേക്കിലാണ് രജനി പൂർത്തിയാക്കിയതെന്ന പ്രത്യേകതയുമുണ്ട്. സ്റ്റണ്ട് ശിവയായിരുന്നു സിനിമയുടെ ആക്ഷൻ ഡയറക്ടർ.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചത്. അനിരുദ്ധാണ് സംഗീത സംവിധായകന്. മോഹൻലാൽ, ശിവരാജ്കുമാർ എന്നീ സൂപ്പർതാരങ്ങളുടെ അതിഥി വേഷവും വിനായകന്റെ വില്ലൻ വേഷുമൊക്കെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. നെൽസന്റെ അടുത്ത ചിത്രമായി ‘ജയിലര്‍ 2’ ഉടൻ പ്രഖ്യാപിച്ചേക്കും.