Activate your premium subscription today
Monday, Apr 21, 2025
‘നോ വയലൻസ്, നോ ഫൈറ്റ്, നോ ബ്ലഡ് ഷെഡ്..... മികച്ച കുടുംബ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി’– തിയറ്ററുകളിൽനിന്ന് സിനിമ കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയുടെ സന്തോഷത്തിലാണ് നിഖില വിമൽ. ഉണ്ണി മുകുന്ദനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെ വിശേഷങ്ങൾ നിഖില പങ്കുവയ്ക്കുന്നു.
മാറുന്ന കുടുംബ ബന്ധങ്ങളുടെ മനസ്സറിഞ്ഞൊരുക്കിയിരിക്കുന്ന ചിത്രമായി പ്രേക്ഷകർ നെഞ്ചോടുചേർക്കുകയാണ് ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് പ്രകടനത്തിലൂടെ ഇതിനകം ഏവരും ഏറ്റെടുത്ത 'ഗെറ്റ് സെറ്റ് ബേബി'. ഒരു ടോട്ടൽ ഫീൽഗുഡ് വിരുന്നാണ് ചിത്രമെന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. നോ വയലൻസ് നോ ഫൈറ്റ്, കുടുംബങ്ങൾക്ക്
പ്രശസ്ത താരങ്ങളായ നിഖില വിമൽ, ഹക്കീം ഷാജഹാൻ,അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയുന്ന 'പെണ്ണ് കേസ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ഇ ഫോർ എക്സിപിരിമെന്റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ
ഉണ്ണി മുകുന്ദൻ ചിത്രമായ 'ഗെറ്റ് സെറ്റ് ബേബി'യുടെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമായി അടയാളപ്പെടുത്തിയിരിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി' എന്ന സിനിമയിലെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രം.
അച്ഛൻ അമ്മ കുടുംബം എന്നീ വിഷയങ്ങൾ സംസാരിക്കുന്ന സിനിമയുടെ സാമൂഹ്യ പ്രസക്തി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഗെറ്റ് സെറ്റ് ബേബിയുടെ അണിയറപ്രവർത്തകർ. വിവാഹശേഷം കുഞ്ഞിനെ വരവേൽക്കാൻ കുടുംബങ്ങൾ ഒരുങ്ങുന്നത് പല വിധത്തിലായിരിക്കും. അതിനെ സരസമായും ഭംഗിയായും അവതരിപ്പിക്കുന്നതാണ് ഗെറ്റ് സെറ്റ് ബേബിയുടെ ഉള്ളടക്കം.
നടന്മാർ നിർമാതാക്കൾ ആകരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങള്‍ തള്ളിക്കളഞ്ഞ് ഉണ്ണി മുകുന്ദന്. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നതിനെ ഒരു തരത്തിലും എതിര്‍ക്കാന്‍ പാടില്ല എന്നാണ് താരത്തിന്റെ നിലപാട്. തന്റെ പണം കൊണ്ട് തനിക്കിഷ്ടമുള്ള സിനിമകള്‍ നിര്‍മിക്കുമെന്നും അതിനെ ആരും
മാർക്കോയ്ക്ക് ശേഷം പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ സിനിമ ഗെറ്റ് സെറ്റ് ബേബി കാണാൻ ഒരു ബസ് നിറയെ ആളുകളുമായി പുറപ്പെട്ട നാട്ടുകാരുടെ യാത്ര ശ്രദ്ധ നേടുന്നു. കോഴിക്കോട് വടകരയിലെ കടമേരി എന്ന സ്ഥലത്തുനിന്നാണ് ഒരു കൂട്ടം സിനിമാസ്വാദകർ ഒരുമിച്ച് സിനിമ കാണാൻ പോയത്. കുടുംബത്തോടും കുട്ടികളോടും ഒപ്പം മനസ്സു നിറഞ്ഞു കാണാനാകുന്ന സിനിമയാണ് ‘ഗെറ്റ് സെറ്റ് ബേബി’ എന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
"സ്വപ്നങ്ങളുടെ ആട്ടുതൊട്ടിൽ" അതുതന്നെയാണ് "ഗെറ്റ് സെറ്റ് ബേബി" എന്ന ചിത്രത്തിന് നൽകാവുന്ന ഏറ്റവും നല്ല വിശേഷണം. കുട്ടികൾക്ക് വേണ്ടി കാത്തിരിക്കുന്ന ദമ്പതിമാരുടെ കഥകൾ അടുത്തിടെ നിരവധി സിനിമകൾക്ക് പ്രമേയമായിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കഥയുമായാണ് വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത "ഗെറ്റ് സെറ്റ് ബേബി" എത്തിയിരിക്കുന്നത്. യുവാവായ ഒരു ഗൈനക്കോളജിസ്റ്റ് നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ ചർച്ച ചെയ്യുന്ന ചിത്രം ഒരു അടിപൊളി ഫാമിലി എന്റർടൈനറാണ്. മാർക്കോയിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായി മാറിയ ഉണ്ണി മുകുന്ദൻ ഗൈനക്കോളജിസ്റ്റിന്റെ ഗെറ്റപ്പിൽ പ്രേക്ഷക ഹൃദയം കീഴടക്കുന്ന പ്രകടനവുമായി എത്തുന്നു.
ഐഎംഡിബിയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമയായി ഉണ്ണി മുകുന്ദൻ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’. ബോളിവുഡ് മുൻനിര നായകൻമാരുടെ ചിത്രങ്ങളെ കടത്തിവെട്ടി 45.4 റേറ്റിങ്ങോടെയാണ് സിനിമ ടോപ് വണ്ണിലെത്തിയത്. റിലീസിനു മുന്നേയാണ് ഒരു മലയാള ചിത്രം ഈ ഒരു നേട്ടത്തിലെത്തുന്നത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഫാമിലി എന്റർടെയ്നർ’ ഫെബ്രുവരി 21 ന് തിയേറ്ററുകളിലെത്തും. സാമൂഹിക പ്രസക്തിയുള്ള ഒരു ഫാമിലി എന്റർടൈനറാണിത്.
ആക്ഷനും വയലൻസും മാറ്റിപ്പിടിച്ച് ഉണ്ണി മുകുന്ദൻ. താരം ഗൈനക്കോളജിസ്റ്റായി വേഷമിടുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ ട്രെയിലർ റിലീസ് ചെയ്തു. അടിമുടി ചിരി നിറയ്ക്കുന്ന ഫീൽ ഗുഡ് ചിത്രമാണിതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. മെഡിക്കൽ കോളജിലെ പഠനകാലവും ബാച്ചിലർ ആയ ഗൈനക്കോളജിസ്റ്റിന്റെ ജീവിതത്തിലെ സംഭവങ്ങളും രസകരമായി ട്രെയിലറിൽ കോർത്തിണക്കിയിരിക്കുന്നു.
Results 1-10 of 52
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.