Activate your premium subscription today
Saturday, Apr 5, 2025
ചെന്നൈ ∙ തമിഴ് നടി ബിന്ദു ഘോഷ് (76) അന്തരിച്ചു. കമൽഹാസൻ ആദ്യമായി അഭിനയിച്ച കളത്തൂർ കണ്ണമ്മയിൽ ബാലതാരമായാണു സിനിമാ രംഗത്തേക്കു പ്രവേശിച്ചത്. ഗംഗൈ അമരൻ സംവിധാനം ചെയ്ത ‘കോഴി കൂവുത്’ എന്ന സിനിമയിലാണ് ആദ്യമായി മുതിർന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഒരു ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴരെന്നും അതുകൊണ്ട് അക്കാര്യത്തിൽ കളിക്കാൻ നിൽക്കരുതെന്നും കമൽ ഹാസൻ. മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) എട്ടാം സ്ഥാപക ദിനത്തിൽ ചെന്നൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കു പോലും ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. ഏതു ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവർക്കുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു.
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു, എൻസിപി അധ്യക്ഷസ്ഥാനം രാജിവച്ച് പി.സി.ചാക്കോ തുടങ്ങിയ വാർത്തകളാൽ നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. കമൽ ഹാസന് രാജ്യസഭാ സീറ്റ്, കിഫ്ബി റോഡില്‍നിന്നു ടോള്‍ പിരിക്കുമെന്നു മുഖ്യമന്ത്രി, നീതി നടപ്പാകുംവരെ പോരാടുമെന്ന് ജോളിയുടെ കുടുംബം തുടങ്ങിയവയായിരുന്നു മറ്റു ചില വാർത്തകൾ.
ചെന്നൈ ∙ തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മക്കൾ നീതി മയ്യം നേതാവ് കമൽഹാസനു നൽകാൻ ഡിഎംകെ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി. നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെവരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്കു ജയിപ്പിച്ചെടുക്കാനാകും.
13 വര്‍ഷത്തിനു ശേഷം റേസിങ് ട്രാക്കിലേക്കുള്ള തിരിച്ചുവരവില്‍ നടൻ അജിത് കുമാറിനു പിന്തുണയുമായി ഗാലറിയിൽ മാധവനും ഉണ്ടായിരുന്നു. ഗാലറിയിൽ നിന്നുള്ള ദൃശ്യങ്ങളും തന്റെ സോഷ്യൽമീഡിയ പേജിലൂടെ മാധവൻ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. മൂന്നാം സ്ഥാനം അജിത് കുമാറിനെന്ന് അനൗണ്‍സ് ചെയ്യുന്നതും എല്ലാവരും ആവേശത്തോടെ
കഴിഞ്ഞ ദിവസം 94ാം ജന്മദിനം ആഘോഷിച്ച ഗുരുതുല്യനായ ചാരുഹാസൻ സർ കഴിഞ്ഞ മാസം അവസാനം എനിക്കയച്ച ഇംഗ്ലിഷിലുള്ള ഇ മെയിലിന്റെ ഏകദേശ പരിഭാഷ താഴെക്കൊടുക്കുന്നു. ‘‘450 കോടിയുള്ള ഏറ്റവും സമ്പന്നനായ നടൻ കമല്ഹാസൻ ആണെന്ന് സോഷ്യൽ മീഡിയയിൽ വായിക്കാൻ ഇടയായി. സത്യവും അസത്യവും എന്താണെന്ന് യുക്തിസഹമായ അറിവുള്ള ഞാൻ
ബുദ്ധിജീവി നാട്യക്കാര്‍ എക്കാലവും പാണ്ടിപ്പടമെന്ന് അപഹസിച്ചിരുന്ന ഒന്നാണ് തമിഴ് ഫിലിം ഇന്‍ഡസ്ട്രി. എംജിആറിന്റെയും ശിവാജിയുടെയും രജനികാന്തിന്റെയും സത്യരാജിന്റെയും വിജയകാന്തിന്റെയും തട്ടുപൊളിപ്പന്‍ മാസ് മസാലപ്പടങ്ങള്‍ മനസില്‍ വച്ചായിരുന്നു ഈ ആക്ഷേപം. എന്നാല്‍ അന്നും ഇന്നും മെഗാഹിറ്റുകള്ക്കും
എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ആർദ്രമായ കുറിപ്പ് പങ്കുവച്ച് കമൽഹാസൻ. തന്നെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ 'കന്യാകുമാരി' എന്ന സിനിമയിൽ തുടങ്ങിയ സൗഹൃദം, ഏറ്റവും ഒടുവിൽ എംടിയുടെ കഥകളെ ആസ്പദമാക്കി പുറത്തിറങ്ങിയ ആന്തോളജി സിനിമ 'മനോരഥങ്ങൾ' വരെ തുടർന്നുവെന്നു കമൽഹാസൻ ഓർമിച്ചു. തന്റെ മാതൃഭാഷയായ തമിഴിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
ചെന്നൈ∙ സ്വതന്ത്രവും എല്ലാവരും തുല്യരായി ജനിക്കുകയും ചെയ്യുന്ന ഇന്ത്യയെന്ന ബി.ആർ.അംബേദ്കറുടെ സ്വപ്നത്തെ അഭിമാനത്തോടെ വിശ്വസിക്കുകയും പോരാടുകയും ചെയ്ത ഒരു ഇന്ത്യക്കാരനും ആ മഹാനായ വ്യക്തിയുടെ പാരമ്പര്യത്തെ കളങ്കപ്പെടുത്തുന്നത് സഹിക്കാനാവില്ലെന്ന് കമൽ ഹാസൻ. അംബേദ്കറിനെതിരായ ആഭ്യന്തരമന്ത്രി അമിത്
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ സ്നേഹപൂർവം വിശേഷിപ്പിക്കുന്ന ‘ഉലകനായകൻ’ എന്ന പേരു വേണ്ടെന്നു വയ്ക്കാൻ കമൽഹാസൻ. കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്ന നടന്റെ വിശ്വാസമാണ് ഇതിനു പിന്നിൽ. ഇനി മുതൽ തന്നെ കമൽഹാസനെന്നോ കെ എച്ച് എന്നോ മാധ്യമങ്ങളും ആരാധകരും സഹപ്രവർത്തകരും പാർട്ടി അംഗങ്ങളും
Results 1-10 of 260
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.