നടി ബിന്ദു ഘോഷ് അന്തരിച്ചു; കമൽഹാസന്റെ ആദ്യ സിനിമ കളത്തൂർ കണ്ണമ്മയിലെ ബാലതാരം

Mail This Article
×
ചെന്നൈ ∙ തമിഴ് നടി ബിന്ദു ഘോഷ് (76) അന്തരിച്ചു. കമൽഹാസൻ ആദ്യമായി അഭിനയിച്ച കളത്തൂർ കണ്ണമ്മയിൽ ബാലതാരമായാണു സിനിമാ രംഗത്തേക്കു പ്രവേശിച്ചത്. ഗംഗൈ അമരൻ സംവിധാനം ചെയ്ത ‘കോഴി കൂവുത്’ എന്ന സിനിമയിലാണ് ആദ്യമായി മുതിർന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
രജനീകാന്ത്, പ്രഭു, വിജയകാന്ത്, ഗൗണ്ടമണി തുടങ്ങിയവർക്കൊപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. ഹാസ്യ വേഷങ്ങളാണു കൂടുതലും ചെയ്തത്. സിനിമയിൽ അവസരങ്ങൾ നഷ്ടമായതിനു പിന്നാലെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. സംസ്കാരം നടത്തി.
English Summary:
Bindu Ghosh: Tamil actor Bindu Ghosh dies at 76 in Chennai after battling illnesses
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.