ADVERTISEMENT

എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ആർദ്രമായ കുറിപ്പ് പങ്കുവച്ച് കമൽഹാസൻ. തന്നെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ 'കന്യാകുമാരി' എന്ന സിനിമയിൽ തുടങ്ങിയ സൗഹൃദം, ഏറ്റവും ഒടുവിൽ   എംടിയുടെ കഥകളെ ആസ്പദമാക്കി പുറത്തിറങ്ങിയ ആന്തോളജി സിനിമ 'മനോരഥങ്ങൾ' വരെ തുടർന്നുവെന്നു കമൽഹാസൻ ഓർമിച്ചു. തന്റെ മാതൃഭാഷയായ തമിഴിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. 

കുറിപ്പിന്റെ വിവർത്തനം; 

''ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്.

മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

മലയാള സിനിമാ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ 'കന്യാകുമാരി' എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള എൻ്റെ സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ്സ് തികയുന്നു. ഏറ്റവും ഒടുവിൽ 'മനോരഥങ്ങൾ' വരെ ആ സൗഹൃദം തുടർന്നു.

മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയായിരുന്നു. പത്രപ്രവർത്തന മേഖലയിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ മരണം വേദനയുണ്ടാകുന്നു. എഴുത്തിന്റെ ലോകത്ത് ആഴത്തിൽ പതിഞ്ഞ അദ്ദേഹത്തിന്റെ കാലടികളുടെ വിയോഗം സങ്കടകരമാണ്.

എഴുത്തിൽ സാധ്യമായ എല്ലാ രൂപങ്ങൾക്കും അതിൻ്റേതായ തനിമയോടെ പൂർണത നൽകിയ എഴുത്തുകാരന്റെ മനസ് വിരമിച്ചിരിക്കുന്നു. ഇത് വലിയ നഷ്ടമാണ്. തെന്നിന്ത്യൻ സാഹിത്യ വായനക്കാരെയും കാലാ ആരാധകരെയും ഇത് ദുരിതത്തിലാക്കും.

മഹാനായ എഴുത്തുകാരന് എൻ്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.'' കമൽഹാസൻ കുറിച്ചു.

English Summary:

Kamalhasan in memory of MT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com