ലാലിഗയിൽ റയലിനെ തോൽപിച്ച് വലൻസിയ, ബാർസിലോനയ്ക്കു സമനില

Mail This Article
മഡ്രിഡ്∙ ലാലിഗയിൽ റയൽ മഡ്രിഡിനു തോൽവി. വലൻസിയ 2–1നാണ് റയലിനെ തോൽപിച്ചത്. മത്സരത്തിന്റെ ഇന്‍ജറി ടൈമിൽ ഹ്യുഗോ ഡുറോ നേടിയ ഗോളാണ് വലൻസിയയെ വിജയത്തിലെത്തിച്ചത്. 15–ാം മിനിറ്റിൽ മൊക്താർ ദഖാബിയിലൂടെ വലൻസിയ ആദ്യ ഗോൾ നേടി, 50–ാം മിനിറ്റിൽ വിനീസ്യൂസ് റയലിനായി വല കുലുക്കി.
മറ്റൊരു മത്സരത്തിൽ ബാർസിലോനയെ റയൽ ബെറ്റിസ് സമനിലയിൽ തളച്ചു. ഏഴാം മിനിറ്റിൽ ഗവിയുടെ ഗോളിൽ ബാർസ മുന്നിലെത്തിയപ്പോൾ, 17–ാം മിനിറ്റിൽ നേഥന്റെ ഗോളിൽ റയൽ ബെറ്റിസ് സമനില പിടിക്കുകയായിരുന്നു. 67 പോയിന്റുള്ള ബാർസിലോന പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരാണ്. 63 പോയിന്റുമായി റയൽ മഡ്രിഡാണു രണ്ടാം സ്ഥാനത്ത്.