Activate your premium subscription today
Tuesday, Apr 1, 2025
തിരുവനന്തപുരം∙ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു ഭീഷണിയും അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ടു ഒന്നും വെട്ടിമാറ്റപ്പെടേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല. എമ്പുരാൻ സിനിമ കണ്ടതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ പൃഥിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരെ ഫോണിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.
‘എമ്പുരാൻ’ സിനിമയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ വിവേക് ഗോപൻ. ഭാരതത്തിന്റെ ഭരണ യന്ത്രം തിരിക്കുന്നവരെ ഉൾപ്പെടെ തേജോവധം ചെയ്യുകയും ശാന്തമായി നിലനിന്നു പോകുന്ന ഈ രാഷ്ട്രത്തിന്റെ മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്താനുമാണ് സിനിമയിലൂടെ ചരിത്രം വളച്ചൊടിച്ചതെന്ന് ആരെങ്കിലും സ്വാഭാവികമായും സംശയിച്ചാൽ കുറ്റം
കോട്ടയം ∙ ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് എത്തിക്കുമെന്ന് തിയറ്ററുകൾക്ക് പ്രൊവൈഡർമാരുടെ സന്ദേശം. അൽപം മുൻപ് ക്യൂബ്, യുഎഫ്ഒ ഉൾപ്പെടെയുള്ള പ്രൊവൈഡർമാർ തിയറ്ററുകളെ ഇക്കാര്യം അറിയിച്ചെന്ന് തിരുവനന്തപുരത്തെ ഒരു പ്രമുഖ തിയറ്ററിന്റെ ഉടമ മനോരമ ഓൺലൈനോടു സ്ഥിരീകരിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭീഷണി കൊണ്ട് മാത്രമാണ് ‘എമ്പുരാന്’ വീണ്ടും എഡിറ്റിങ് ടേബിളിൽ കയറേണ്ടി വന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ജി. വാരിയർ. മോഹൻലാലിനെ പോലെ ഒരു നടന്റെ സിനിമ വീണ്ടും എഡിറ്റ് ചെയ്ത് കേരളത്തിൽ പ്രദർശിപ്പിക്കേണ്ടി വരുന്നത് മലയാളത്തിന് അപമാനകരമാണെന്നും സന്ദീപ് അഭിപ്രായപ്പെട്ടു.
‘എമ്പുരാൻ’ വിവാദത്തിൽ മാപ്പ് പറഞ്ഞ പൃഥ്വിരാജിനെയും മോഹൻലാലിനെയും വിമർശിച്ച് സംവിധായകൻ സജീവൻ അന്തിക്കാട്. അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നവർ ആരായാലും അവർക്ക് മുന്നിൽ കീഴടങ്ങി ശീലിക്കുന്നത് നല്ലതല്ലെന്നും ‘അത് വെട്ടിക്കളഞ്ഞോളാമെ’ എന്ന് ഏറ്റുപറയുന്നവർക്ക് അവരുടെ സിനിമയോട് എന്ത്
എമ്പുരാൻ സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ രംഗത്തെത്തി. അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം.
കൊച്ചി ∙ വിവാദഭാഗങ്ങൾ മുറിച്ചു നീക്കിയ ‘എമ്പുരാൻ’ തിയറ്ററുകളിലെത്താൻ ഒരു ദിവസം കൂടിയെടുത്തേക്കും. ചിത്രത്തിന്റെ റീ സെൻസറിങ് ഞായറാഴ്ച പൂർത്തിയായെങ്കിലും എഡിറ്റിങ്ങും മാസ്റ്ററിങ്ങും പൂർത്തിയാക്കാൻ സമയമെടുക്കുന്നതാണു കാരണം. എഡിറ്റിങ്ങിനുശേഷം ഹൈദരാബാദിൽ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിൽ മാസ്റ്ററിങ് ജോലികൾ പുരോഗമിക്കുകയാണ്. ഇത് ഇന്നു പൂർത്തിയായേക്കും.
മലയാള സിനിമ കണ്ട ഏറ്റവും വലിയ കലക്ഷനിലേക്കാണ് ‘എമ്പുരാൻ’ സിനിമ കുതിക്കുന്നതെന്ന് നിർമാതാവും തിയറ്റർ ഉടമയുമായ ലിസ്റ്റിൻ സ്റ്റീഫൻ. ഇതിനു മുമ്പും ഇത്തരം അവഗണനകള്‍ നേരിട്ട വ്യക്തിയാണ് പൃഥ്വിരാജെന്നും ആദ്യമായി ഒരു വഴിവെട്ടുന്നവർക്കു നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി ഇതിനെ കണ്ടാൽ മതിയെന്നും ലിസ്റ്റിൻ
കൊച്ചി ∙ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് മോഹൻ ലാലിനും പൃഥ്വി രാജിനും എതിരെ ഉയരുന്ന വിവാദങ്ങൾക്കു പിന്നാലെ ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനും മുഖ്യനടനായ മോഹൻലാലിനും എതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ് എന്നാണ് ഫെഫ്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.
വിവാദങ്ങള്‍ക്കും വിമർശനങ്ങൾക്കുമിടെ ബോക്സ്ഓഫിസിൽ പുതിയ ചരിത്രം കുറിച്ച് ‘എമ്പുരാൻ’. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 200 കോടി ക്ലബ്ബിൽ. മലയാളത്തില്‍ അതിവേഗത്തിൽ 100 കോടിയും 200 കോടിയും നേടുന്ന ചിത്രമായി സിനിമ മാറി. 2025ല്‍ ഇന്ത്യയിൽ ആദ്യ ആഴ്ച ബോക്സ്ഓഫിസിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച
Results 1-10 of 831
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.