ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മലയാള സിനിമ കണ്ട ഏറ്റവും വലിയ കലക്‌ഷനിലേക്കാണ് ‘എമ്പുരാൻ’ സിനിമ കുതിക്കുന്നതെന്ന് നിർമാതാവും തിയറ്റർ ഉടമയുമായ ലിസ്റ്റിൻ സ്റ്റീഫൻ. ഇതിനു മുമ്പും ഇത്തരം അവഗണനകള്‍ നേരിട്ട വ്യക്തിയാണ് പൃഥ്വിരാജെന്നും ആദ്യമായി ഒരു വഴിവെട്ടുന്നവർക്കു നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി ഇതിനെ കണ്ടാൽ മതിയെന്നും ലിസ്റ്റിൻ കുറിച്ചു. ലിസ്റ്റിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ച് മല്ലിക സുകുമാരനും എത്തുകയുണ്ടായി.

ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ

‘‘മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റേ പ്രായോഗികമാകൂ എന്ന പഴയ നിയമത്തെ കാറ്റിൽ പറത്തി കുതിക്കുകയാണ് ‘എമ്പുരാൻ’. ഇതൊരു ഫാൻ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തിയറ്റർ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ കലക്‌ഷനിലേക്ക് എമ്പുരാൻ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങൾ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണ്. 

മികച്ച ഒരു ടീമിന്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിന്റെ കപ്പിത്താനെ ഉന്നം വച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെ മാത്രമല്ല, സിനിമാ ഇൻഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നത്. ചർച്ചയാവാം, വിയോജിപ്പുകളാവാം, പക്ഷേ പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ. 

രാജു... ആദ്യമായി ഒരു വഴിവെട്ടുന്നവർക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുക. സിനിമയെ ഇഷ്ടപ്പെടുന്നവരും, ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ട്. കാരണം, ഇനിമുതൽ നമ്മുടെ കൊച്ചു കേരളം ഭൂപടത്തിൽ മറ്റെല്ലാ ഭാഷകളോടും കിടപിടിക്കും. രാജു... ഇതിന് മുമ്പും ഈ അവഗണനകൾ ഒക്കെ നേരിട്ടത് ആണല്ലോ.. ഇതൊന്നും ഒരു പുതുമയുള്ള കാര്യം അല്ലാ!! 

ഓരോ വെള്ളിയാഴ്ച എത്രയോ സിനിമകൾ ഇറങ്ങുന്നു, അതിൽ ഒന്ന് മാത്രം ആണ് ‘എമ്പുരാൻ’. സിനിമയെ സിനിമ മാത്രം ആയി കാണുക. മലയാള സിനിമയിലെ കലക്‌ഷൻ കണക്കുകൾ ഇനി രണ്ടായി വിഭജിക്കപ്പെടും. എമ്പുരാന് മുമ്പും ശേഷവും. 

എമ്പുരാൻ ചരിത്രത്തിലേക്ക് !!!

പൃഥ്വിരാജിനൊപ്പം

സിനിമയ്ക്കൊപ്പം

എന്നും എപ്പോഴും

ടീം എമ്പുരാന് എല്ലാ ആശംസകളും.’’

English Summary:

"Empuraan" is racing towards becoming the highest-grossing Malayalam film ever, says producer and theater owner Listin Stephen.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com