Activate your premium subscription today
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ തിന്മകള് മരണത്തോടെ അവസാനിക്കുന്നു. മരണം എല്ലാ പാപങ്ങളും വിമലീകരിക്കുന്നു എന്നാണ് ചൊല്ല്. എന്നാല്‍ ജീവിച്ചിരുന്ന കാലത്ത് അപകീര്‍ത്തികരമായ ഒന്നും ഉയര്‍ന്നു വരാത്ത ഒരു അഭിനേത്രിയെക്കുറിച്ച് അവര്‍ മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ലജ്ജാകരമായ കഥകള്‍ പ്രചരിക്കുക എന്ന വൈപരീത്യത്തിന് കേരളം സാക്ഷിയായി. 2500ല്‍ അധികം സിനിമകളില്‍ അഭിനയിച്ച് റെക്കോര്‍ഡിട്ട് സുകുമാരിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
മലയാള മനോരമ നടത്തിയ വന്ദനം ക്ലൈമാക്സ് മത്സരത്തിലെ വിജയ് ആയി ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു രവീന്ദ്രൻ. വിജയിയെ കണ്ടെത്തിയത് സിനിമയുടെ സംവിധായകൻ പ്രിയദർശൻ. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്ലൈമാക്സ് താഴെ കൊടുക്കുന്നു: പൊലീസ് തടങ്കലിൽനിന്ന് രക്ഷപ്പെട്ട ശേഷം എല്ലാം ഒന്നു ശാന്തമാകുന്നതു വരെ തൽക്കാലം
പതിനാല് വർഷങ്ങൾക്കു ശേഷം അക്ഷയ്കുമാറും പ്രിയദർശനും ഒന്നിക്കുന്നു. ഭൂത് ബംഗ്ല എന്ന പേരിട്ടിരിക്കുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിൽപെടുന്നു. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. അക്ഷയ്യുടെ പിറന്നാളിനോടനുബന്ധിച്ച് സിനിമയുടെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം.
ഐ.വി.ശശിയുടെ ബ്രാന്‍ഡ് മാര്‍ക്ക് ഒരു വെളുത്ത തൊപ്പിയാണ്. തലയില്‍ മുടി കുറവായതുകൊണ്ടാവാം ആ തൊപ്പിയില്ലാതെ ശശിയെ അധികമാരും കണ്ടിട്ടില്ല. സമകാലികരും പിന്‍ഗാമികളും തൊപ്പികള്‍ പലത് മാറ്റിയപ്പോഴും ശശി തന്റെ വെളുത്തെ ചെറിയ തൊപ്പി മാറ്റിയില്ല. മറ്റ് സംവിധായകര്‍ ഷൂട്ടിങ് സെറ്റുകളില്‍ മാത്രം തൊപ്പി അണിഞ്ഞപ്പോള്‍ ശശിയെ എല്ലായിടങ്ങളിലും നാം ആ വെളുത്ത ക്യാപ്പുമായി കണ്ടു. സംവിധായകനാകാന്‍ ജനിച്ചയാളായിരുന്നു ശശിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശശി ചിന്തിച്ചതും സ്വപ്നം കണ്ടതും ശ്വസിച്ചിരുന്നത് പോലും സിനിമയായിരുന്നു. ഇത്രയും വര്‍ക്ക്ഹോളിക്കായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും ശശിയില്‍ നിന്ന് പലതും പഠിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങള്‍ക്കായി പല തവണ കണ്ടിട്ടുണ്ടെങ്കിലും 2013ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്ന സന്ദര്‍ഭത്തിലാണ് ശശിയുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് അധികകാലം ആ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. 2017ല്‍ അനിവാര്യമായ വിധി രോഗത്തിന്റെ രൂപത്തില്‍ ആ ജീവന് കവര്‍ന്നു. അല്ലെങ്കിലും ദീര്‍ഘകാലമായി പല വിധ അസുഖങ്ങളുടെ പിടിയിലായിരുന്നു അദ്ദേഹം.
മഹാപാരമ്പര്യത്തിന്റെ പിന്‍ബലമുളള ഉദയായും മഞ്ഞിലാസും സുപ്രിയായും മെറിലാന്റും സെന്‍ട്രലും സെഞ്ച്വറിയും കത്തിനിന്ന സിനിമാ ഭൂപടത്തില്‍ കാര്യമായ പശ്ചാത്തല മികവൊന്നും അവകാശപ്പെടാനില്ലാതെ സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഉയര്‍ന്നു വന്ന ഒരു നിര്മ്മാതാവുണ്ടായി. അറുപതിലേറെ സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു.
ഇന്ത്യൻ സിനിമയിൽ ഇതുപോലെ ഒരു അദ്ഭുതം ഒരിക്കലുമുണ്ടായിട്ടില്ല. തെലുങ്ക് സിനിമ വലിയ താരങ്ങൾ മാത്രം ഭരിച്ചിരുന്ന കാലത്താണു തീരെ അറിയപ്പെടാത്ത താരങ്ങളുമായി അദ്ദേഹം ചെറിയ സിനിമകളെടുത്തു ഹിറ്റാക്കിയത്. തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പത്രത്തെ അതിനായി ഉപയോഗപ്പെടുത്തി. വിജയശാന്തി പോലുള്ള താരങ്ങളെ സൂപ്പർ
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ‘ഒപ്പ’ത്തിന് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. സെയ്ഫ് അലി ഖാൻ ആകും മോഹൻലാൽ അവതരിപ്പിച്ച അന്ധനായ കഥാപാത്രമായി എത്തുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ ബോബി ഡിയോൾ എത്തിയേക്കും. മലയാളത്തിലെ കഥയുടെ അതേ പകർപ്പായല്ല, ഒപ്പം
നൂറിനടുത്ത് സിനിമകളുമായി പ്രിയദര്ശന് സംവിധാന രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 1984 ല്‍ റിലീസ് ചെയ്ത പൂച്ചയ്ക്കൊരു മൂക്കുത്തിയായിരുന്നു ആദ്യചിത്രം. മലയാള സിനിമാ ചരിത്രം പ്രിയദര്ശന് എന്ന സംവിധായകനെ എങ്ങനെയാവും അടയാളപ്പെടുത്തുക?
തിരുവനന്തപുരം∙ സംവിധായകൻ പ്രിയദർശന് എതിരെ രൂക്ഷവിമർശനവുമായി കെ.ടി.ജലീൽ എംഎൽഎ.ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെയും പേരുകൾ കേന്ദ്രസർക്കാർ ഒഴിവാക്കിയതിനെതിരെ സംസാരിക്കവേയാണ് സഭയിൽ പ്രിയദർശന് എതിരെയും എംഎൽഎ കടുപ്പിച്ചത്.
‘പ്രേമലു’ സിനിമ കണ്ടിറങ്ങിയ സംവിധായകൻ പ്രിയദർശന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇതാണ് യുവാക്കളുടെ സിനിമയെന്നും ചിത്രം തീർന്നതറിഞ്ഞില്ലെന്നും പ്രിയദർശൻ പറയുന്നു. ചിത്രത്തിലുള്ളത് വ്യത്യസ്ത തരത്തിലുള്ള ഹ്യൂമര്‍ ആണെന്നും റിയലിസ്റ്റിക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Results 1-10 of 94