Activate your premium subscription today
കുംബഡാജെ ∙ ബെളിഞ്ചയിലുണ്ടായ ചുഴലിക്കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. എയുപിഎസ് ബെളിഞ്ച സ്കൂളിന്റെ ഓടുമേഞ്ഞ മേൽക്കൂരയും ഹാളുമാണ് തകർന്നത്.ഇതോടെ 5 ക്ലാസ് മുറികളിലെ പഠനം നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ഇന്നലെ 10.30യോടെയാണ് ശക്തമായ ചുഴലിക്കാറ്റുണ്ടായത്. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി.
ഗുരുവായൂർ ∙ എരുകുളം ബസാർ, നെന്മിനി, തൈക്കാട് മേഖലയിൽ ഇന്നലെ വൈകിട്ട് 3നു ശേഷം 4 കിലോമീറ്ററോളം ദൂരത്തിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നഷ്ടം. ഒട്ടേറെ വീടുകൾക്കും മതിലുകൾക്കും കേടു പറ്റി, ഓടുകളും ഷീറ്റുകളും പറന്നു പോയി. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു. മരം വീണും കാറ്റടിച്ചും 20 വൈദ്യുതി തൂണുകൾ
യുഎസിലെ ഒട്ടേറെ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റും കനത്ത മഴയും തുടരുകയാണ്. മെമ്മോറിയൽ ഡേ അവധിയോടു കൂടിയ വാരാന്ത്യം ആഘോഷിക്കാനിറങ്ങിയ ജനങ്ങൾ വലഞ്ഞുപോയി.
കഴിഞ്ഞദിവസം യുഎസിലെ ഡെന്നസിയിലുണ്ടായ അതിശക്തമായ ചുഴലിക്കാറ്റിൽ അദ്ഭുതകരമായി രക്ഷപ്പെട്ട് നാല് മാസം പ്രായമുള്ള കുഞ്ഞ്. ചുഴലിക്കാറ്റിൽ കുഞ്ഞ് കിടന്ന ബാസ്ക്കറ്റ് പറന്നുയരുകയായിരുന്നു. കാറ്റ് ശമിച്ചപ്പോൾ 22കാരിയായ മാതാവ് സിഡ്നി മൂർ കുഞ്ഞിനെ കണ്ടെത്തിയത് മരക്കൊമ്പിൽ ആയിരുന്നു. അതും ജീവനോടെ!
ചൈനയിൽ ടൊർണാഡോ ചുഴലിക്കാറ്റ് ശക്തമായി തുടരുന്നു. ബീജിങ്, നാൻകായ്, സുഖ്യൻ, ജിയാങ്സു തുടങ്ങി ചൈനയുടെകിഴക്കൻ പ്രദേശങ്ങളിലെല്ലാം സർവനാശം വിതച്ചിരിക്കുകയാണ്. ഇതുവരെ 10 പേർ മരിച്ചതായാണ് വിവരം. നിരവധിപ്പേർക്ക് പരുക്കേറ്റു, 130ലധികം വീടുകൾ പൂർണമായും തകർന്നു.
യുഎസിലെ കൊളറാഡോയിൽ രൂപംകൊണ്ടത് ഇരട്ടച്ചുഴലി. വാഷിങ്ടൻ കൗണ്ടിയിലെ അക്രോണിന് തെക്കും പടിഞ്ഞാറായി ഏതാനും മൈലുകൾ ദൂരെയായുള്ള ജനവാസമില്ലാത്ത മേഖലയിലാണ് ചുഴലിക്കാറ്റുകൾ രൂപംകൊണ്ടത്. അപൂർവമായി നടക്കുന്ന ഈ സംഭവം ടോണി ലോബാക്ക് ആണ് പങ്കുവച്ചത്.
വാഷിങ്ടൻ∙ യുഎസിലെ ദക്ഷിണ-മധ്യ-കിഴക്കൻ മേഖലകളിൽ സർവനാശം വിതച്ച് വീശിയടിച്ച് ചുഴലിക്കാറ്റ്. ഇതുവരെ 26 മരണം റിപ്പോർട്ടു ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. വെള്ളിയാഴ്ച ആരംഭിച്ച ചുഴലിക്കാറ്റ് ടെനിസി സംസ്ഥാനത്താണ് ഏറ്റവുമധികം നാശം വിതച്ചത്.
വാഷിങ്ടൻ ∙ യുഎസിലെ മിസിസിപ്പിയിൽ വെള്ളിയാഴ്ച ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 23 മരണം. നിരവധി പേർക്ക് പരുക്കേറ്റു. 160 കിലോമീറ്ററിലേറെ പ്രദേശത്തേക്ക് ആഞ്ഞടിച്ച ചുഴലിക്കാറ്റ് വൻ നാശം
പഞ്ചാബിലെ ഫാസിൽക ജില്ലയിലെ ബക്കെയ്ൻവാല ഗ്രാമത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. വെള്ളിയാഴ്ചയാണ് ഇവിടെ ചുഴലിക്കാറ്റടിച്ചത്. ഗ്രാമത്തിലെ അൻപതിലധികം വീടുകൾക്ക് ചുഴലിക്കാറ്റ് മൂലം കനത്ത നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. ഏതാനും ആളുകൾക്ക് ദുരന്തത്തിൽ പരുക്കേൽക്കുകയും ചെയ്തു. എന്നാൽ മരണങ്ങൾ
Results 1-9