ടെക്സസിലും മിസിസിപ്പിയിലും വീശിയടിച്ച ചുഴലിക്കാറ്റിൽ 2 മരണം

Mail This Article
ഹൂസ്റ്റൺ∙ ടെക്സസിലും മിസിസിപ്പിയിലും ശനിയാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ രണ്ട് മരണം. 6 പേർക്ക് പരുക്കേറ്റു. ഒട്ടേറെ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഹൂസ്റ്റണിന് തെക്ക് സ്ഥിതി ചെയ്യുന്ന ലിവർപൂൾ പ്രദേശത്ത് ഒരു മരണം റിപ്പോർട്ട് ചെയ്തു. പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി നിർണ്ണയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബ്രസോറിയ കൗണ്ടി ഷെരീഫ് ഓഫിസ് വക്താവ് മാഡിസൺ പോൾസ്റ്റൺ പറഞ്ഞു.
മിസിസിപ്പിയിൽ, ആഡംസ് കൗണ്ടിയിലാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. ഫ്രാങ്ക്ലിൻ കൗണ്ടിയിൽ രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മിസിസിപ്പിയിൽ ഏകദേശം 71,000 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടമായി