Activate your premium subscription today
ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക അഥവാ അന്റാർക്ട്ടിക്ക. ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണ് സ്ഥിതിചെയ്യുന്നത്. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വൻകര യൂറോപ്പ്,ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ്.
സിഡ്നി∙ അന്റാർട്ടിക്കയിലെ തണുത്തുറഞ്ഞ മഞ്ഞിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, ഓസ്ട്രേലിയയിലെ കടൽത്തീരത്ത് അപൂർവ്വമായ ഒരു സന്ദർശകൻ എത്തിച്ചേർന്നു. പെൻഗ്വിനാണ് ഈ അപ്രതീക്ഷിത സന്ദർശകൻ! പോഷകാഹാരക്കുറവുള്ള ഈ പെൻഗ്വിനെ വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഡെൻമാർക്കിലെ ഓഷ്യൻ ബീച്ചിലാണ് കണ്ടെത്തിയത്.
ഗൂഗിൾ മാപ്പിൽ അന്റാർട്ടിക്കയിൽ തിരച്ചിൽ നടത്തവേ കണ്ടെത്തിയ വാതിൽപ്പാളി അന്യഗ്രഹജീവികളുടെ താവളമാണെന്നു പറഞ്ഞു സമൂഹമാധ്യമങ്ങളിൽ പ്രചാരണം. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വാതിൽപ്പാളിയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചത്.
അന്റാര്‍ട്ടിക്ക എന്നു കേള്‍ക്കുമ്പോള്‍ തന്നെ മഞ്ഞിന്റെ വെളുത്ത ലോകമാണ് നമ്മുടെ മനസ്സില്‍ തെളിയുക. പക്ഷിമൃഗാദികളോ സസ്യങ്ങളോ ഇല്ലാത്ത ഈ ഭൂഖണ്ഡത്തില്‍ മനുഷ്യവാസവുമില്ല. ഗവേഷണ ആവശ്യങ്ങള്‍ക്കായി മാത്രമാണ് മനുഷ്യര്‍ ഇവിടെയെത്തുന്നത്. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വൻകര യൂറോപ്പ്, ഓസ്ട്രേലിയ
വനങ്ങളും പുൽമേടുകളും നശിപ്പിക്കപ്പെടുന്നതാണ് ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഇതുമൂലം പച്ചപ്പിന്റെ കണിക പോലും കാണാനാവാത്ത ഒട്ടേറെ ഭൂപ്രദേശങ്ങളും ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടു. എന്നാൽ വെളുത്ത മഞ്ഞുപുതച്ചു മാത്രം നാം കണ്ടിരുന്ന അന്റാർട്ടിക്കയിലും എവിടെയും പച്ചപ്പ് നിറയുകയാണ്
പനജി (ഗോവ) ∙ അന്റാർട്ടിക്കയിലെ അഡെലി പെൻഗ്വിനുകളും പ്ലാസ്റ്റിക്കിന്റെ പിടിയിലായി. ഇവയുടെ ശരീരത്തിൽ പ്ലാസ്റ്റിക് സൂക്ഷ്മകണങ്ങളുടെ (മൈക്രോ പ്ലാസ്റ്റിക്) സാന്നിധ്യം കണ്ടെത്തി. സിഎസ്ഐആർ–നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി അടക്കമുള്ള സ്ഥാപനങ്ങളിലെ ഗവേഷകർ ചേർന്നു നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
സ്വർണമഴ എന്നത് പരസ്യവാചകങ്ങളിൽ മാത്രമാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ അങ്ങ് അന്റാർട്ടിക്കയിൽ ഇത് വെറുമൊരു അതിശയോക്തിയല്ല. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ മൗണ്ട് എറെബസിൽ നിന്നും സ്വർണം പെയ്യുകയാണ്
കൊച്ചിയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് എത്ര ദൂരമുണ്ട്? ഗൂഗിളിൽ അടിച്ചു നോക്കിയാൽ തെളിഞ്ഞു വരും. 11,113 കിലോമീറ്റർ. അതായത് കൊച്ചിയിൽനിന്ന് അറബിക്കടൽ കടന്ന് ഇന്ത്യൻ മഹാസമുദ്രം വഴി നീട്ടിയൊരു വരവരച്ചാൽ 11,113 കിലോമീറ്റർ പിന്നിടുമ്പോൾ അത് അന്റാർട്ടിക്കയിൽ ചെന്നു മുട്ടും. അത്രയും ദൂരെയുള്ള ഒരു സ്ഥലത്തു മഞ്ഞുരുകിയാൽ നമുക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഇല്ലെന്ന് ആർക്കും തോന്നാം. ഉണ്ടെന്നു പറയുന്നത് അത്ര എളുപ്പമല്ലതാനും. പക്ഷേ, നിർഭാഗ്യവശാൽ ആ ചോദ്യത്തിനുള്ള ഉത്തരം ‘പ്രശ്നമുണ്ട്’ എന്നതാണ്. ലോകമെമ്പാടുമുള്ള സമുദ്രങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. അന്റാർട്ടിക്കയെ ചുറ്റിക്കിടക്കുന്നതാണ് ദക്ഷിണ സമുദ്രം അഥവാ അന്റാർട്ടിക് സമുദ്രം. ഇന്ത്യൻ മഹാസമുദ്രം, സൗത്ത് അറ്റ്ലാന്റിക് സമുദ്രം, സൗത്ത് പസിഫിക് സമുദ്രം എന്നിവ ഇതിനെ ചുറ്റിക്കിടക്കുന്നു. ഇന്ത്യൻ മഹാസമുദ്രം ലക്ഷദ്വീപ് കടലും കടന്നും അറബിക്കടലിലൂടെ കൊച്ചിയെ തൊടുന്നു. ഇനി നേരത്തേ പറഞ്ഞ അന്റാർട്ടിക്കയിലെ മഞ്ഞുരുക്കത്തെ കുറിച്ച് ഒന്നു കൂടി ഓർക്കുക. അവിടെ മഞ്ഞ് ഉരുകിയിരുകി ഇങ്ങു കൊച്ചിക്കായലിൽ വന്നു നിൽക്കുന്നതു മനസ്സിലെങ്കിലും കാണാൻ കഴിയുന്നില്ലേ! അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതിനെ ലോകം മുഴുവൻ ആശങ്കയോടെ കാണുന്നത് അതുകൊണ്ടാണ്.
കൊച്ചി ∙ അന്റാർട്ടിക്കയിലെ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനായി ടൂറിസം മാർഗരേഖ തയാറാക്കാൻ കൊച്ചിയിൽ ചേർന്ന അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനാ യോഗം (എടിസിഎം) തീരുമാനിച്ചു. അന്റാർട്ടിക്കയിലെ പരിസ്ഥിതിയെ ബാധിക്കുന്ന തരത്തിൽ ടൂറിസമുൾപ്പെടെയുള്ള കാര്യങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലാണു നടപടി. ഘട്ടംഘട്ടമായി, 3 വർഷത്തിനുള്ളിലേ ടൂറിസം മാർഗരേഖ പൂർണമാകുകയുള്ളൂ.
കൊച്ചി ∙ ചൂടേറിയ ചർച്ചയ്ക്കു ശേഷം ചൂടോടെ വിളമ്പിയ സദ്യ കഴിച്ച് അവർ പിരിഞ്ഞു; അന്റാർട്ടിക്കയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള നിർദേശങ്ങൾക്കു രൂപം നൽകി കൊച്ചിയിൽ നടന്ന അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനാ യോഗത്തിനു (എടിസിഎം) സമാപനം. 10 ദിവസമായി കൊച്ചി ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ നടന്ന യോഗമാണ് ഇന്നലെ
അന്റാർട്ടിക്ക... നോക്കെത്താദൂരത്തോളം മഞ്ഞുമൂടിക്കിടക്കുന്ന ദക്ഷിണ ധ്രുവത്തിലെ വൻകര. 99% ഭാഗവും മഞ്ഞ്. മനുഷ്യവാസമില്ലെങ്കിലും വിവിധ രാജ്യങ്ങളിൽനിന്നു ഗവേഷണത്തിനായി ഒട്ടേറെപ്പേർ ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. അതിൽ ഇന്ത്യക്കാരും മലയാളികളുമുണ്ട്. എങ്ങനെയാണ് ആ ഗവേഷണവഴികൾ ? വർഷം 80–100 പേർ ഭൗമശാസ്ത്ര
Results 1-10 of 25