Activate your premium subscription today
Monday, Mar 24, 2025
കുറ്റിപ്പുറം ∙ ഭാരതപ്പുഴയിലെ ശുദ്ധജല കിണർ വറ്റി വരണ്ടതോടെ ചെമ്പിക്കൽ പദ്ധതിയുടെ പമ്പിങ് നിലച്ചു. 3 വാർഡുകളിലെ അഞ്ഞൂറിൽ പരം കുടുംബങ്ങൾക്കുള്ള ശുദ്ധജല വിതരണമാണ് കഴിഞ്ഞ ദിവസം മുതൽ സ്തംഭിച്ചത്. പഞ്ചായത്ത് വിട്ടുനൽകിയ ചെമ്പിക്കൽ ശുദ്ധജല പദ്ധതി വർഷങ്ങളായി ജനകീയ കമ്മിറ്റിയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.
മനുഷ്യന് വേണ്ട ഏറ്റവും അടിസ്ഥാന കാര്യങ്ങളിൽ ഒന്നായ ശുദ്ധജലം കോടിക്കണക്കിനു രൂപ മൂല്യമുള്ള ഒരു ബിസിനസ് കൂടിയാണ്. കാലാവസ്ഥ വ്യതിയാനവും, പ്രശ്നങ്ങളും കൂടുന്നതോടെ ഈ ബിസിനസ് ഓരോ ദിവസവും എല്ലാ രാജ്യങ്ങളിലും വളരുകയാണ്. ബിസിനസ് കൂടുന്നത് അനുസരിച്ച് ഇതുമായി ബന്ധപ്പെട്ട ഓഹരികളും നന്നായി വളരുന്നുണ്ട്.
തിരുവനന്തപുരം ∙ ശുദ്ധജല വിതരണം വേണ്ട പ്രദേശങ്ങളിൽ തനത്, പദ്ധതി വിഹിതങ്ങളിൽനിന്നു പണം വിനിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. ഈ മാസം 31 വരെ പഞ്ചായത്തുകൾക്ക് 6 ലക്ഷം രൂപ, നഗരസഭകൾക്ക് 12 ലക്ഷം, കോർപറേഷനുകൾക്ക് 17 ലക്ഷം എന്നിങ്ങനെയും ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ യഥാക്രമം 12 ലക്ഷം, 17 ലക്ഷം,, 22 ലക്ഷം എന്നിങ്ങനെയും ചെലവഴിക്കാം. റവന്യു വകുപ്പ്, ജല അതോറിറ്റി, ജലനിധി, സജൽധാര, ജലജീവൻ പദ്ധതികൾ മുഖേന ജല വിതരണമില്ലാത്ത സ്ഥലങ്ങളിലേക്കാണ് ഫണ്ട് വിനിയോഗിക്കേണ്ടത്.
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കാർ കഴുകുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കും തോട്ടം നനയ്ക്കുന്നതിനുമായി ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്നവർക്കു 5000 രൂപ പിഴ ചുമത്തുമെന്ന് ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. ഭൂഗർഭജലവിതാനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.
മുള്ളൻകൊല്ലി ∙ വരൾച്ചയുടെ പാഠം നന്നായി പഠിച്ചിട്ടും പാഴാകുന്ന വെള്ളം സംഭരിക്കാനോ, വരും ദിവസങ്ങളിലെ ഉപയോഗത്തിനു കരുതാനോ ഒരു നടപടിയുമില്ലാതെ നാട്. കഴിഞ്ഞവർഷവും നാട് വറചട്ടിയിൽ എരിഞ്ഞതിന്റെ അനുഭവങ്ങൾ എല്ലാവരും മറന്നു. പുഴകളും തോടുകളും വറ്റി തുള്ളിവെള്ളം കോരിയെടുക്കാൻ കഴിയാത്ത അവസ്ഥയുമായിരുന്നു.
നടവയൽ ∙ ശുദ്ധജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി മാസങ്ങളായി ജലം പാഴാകുന്നുണ്ടെങ്കിലും ചോർച്ച പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.നടവയൽ - വേലിയമ്പം റോഡിൽ 3 ഇടങ്ങളിലായാണ് പൈപ്പ് പൊട്ടി ദിനംപ്രതി ലീറ്റർകണക്കിന് ശുദ്ധജലം ആർക്കും ഉപകാരപ്പെടാതെ പാഴാകുന്നത്. പിവിസി പൈപ്പിന്
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലൂടെ ഒഴുകുന്ന സാരൻഡി കനാലിന് ഇരുട്ടിവെളുത്തപ്പോൾ ചുവന്ന നിറം! ഇതിലൂടെ ഒഴുകിയ ചുവന്ന നിറമുള്ള വെള്ളം. പ്രദേശത്തു രൂക്ഷമായ ദുർഗന്ധവും സൃഷ്ടിച്ചെന്നു നാട്ടുകാർ പറഞ്ഞു. പ്രതിഭാസത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യ ഉൾപ്പടെ ലോകത്തെ പല രാജ്യങ്ങളിലും ജലക്ഷാമം രൂക്ഷമാകുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മുന്നറിയിപ്പ്. മെക്സിക്കോ, മൊറോക്കോ, ടുണീഷ്യ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും കടുത്ത ജലക്ഷാമം നേരിടേണ്ടി വരും
ചാരുംമൂട്∙ തെന്മല ഡാം തുറന്നു. ശനിയാഴ്ചയോടെ ഓണാട്ടുകരയിലെ കനാലുകളിൽ വെള്ളം എത്തും. അടൂരിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. കഴിഞ്ഞ ദിവസം ‘കണ്ണുനീർവറ്റും ഒഴുകും ആശ്വാസത്തിന്റെ തെളിനീർ’ എന്ന തലക്കെട്ടിൽ ശുദ്ധജല ക്ഷാമത്തിനു പരിഹാരവും കാർഷികമേഖലയ്ക്ക് ആശ്വാസവും നൽകുന്നതിനായി
മധ്യപൂർവ വടക്കൻ ആഫ്രിക്കൻ (മിന) മേഖല ജലക്ഷാമത്തിന്റെ വക്കിൽ. 2050 നകം മിന മേഖലയിലെ ജലലഭ്യതയിൽ 20 ശതമാനം കുറവ് വരുകയും ആവശ്യകത 50 ശതമാനം ഉയരുമെന്നും അധികൃതർ.
Results 1-10 of 372
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.