ശുദ്ധജലം: തദ്ദേശ സ്ഥാപനങ്ങൾക്ക് പണം ചെലവിടാം

Mail This Article
×
തിരുവനന്തപുരം ∙ ശുദ്ധജല വിതരണം വേണ്ട പ്രദേശങ്ങളിൽ തനത്, പദ്ധതി വിഹിതങ്ങളിൽനിന്നു പണം വിനിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. ഈ മാസം 31 വരെ പഞ്ചായത്തുകൾക്ക് 6 ലക്ഷം രൂപ, നഗരസഭകൾക്ക് 12 ലക്ഷം, കോർപറേഷനുകൾക്ക് 17 ലക്ഷം എന്നിങ്ങനെയും ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ യഥാക്രമം 12 ലക്ഷം, 17 ലക്ഷം,, 22 ലക്ഷം എന്നിങ്ങനെയും ചെലവഴിക്കാം. റവന്യു വകുപ്പ്, ജല അതോറിറ്റി, ജലനിധി, സജൽധാര, ജലജീവൻ പദ്ധതികൾ മുഖേന ജല വിതരണമില്ലാത്ത സ്ഥലങ്ങളിലേക്കാണ് ഫണ്ട് വിനിയോഗിക്കേണ്ടത്.
English Summary:
Clean Water: Kerala local bodies can spend funds for clean water projects
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.