Activate your premium subscription today
തിരുവനന്തപുരം ∙ പനിയും ജലദോഷവും മാറിയാലും ചുമ വിട്ടുമാറാതെ തുടരുന്നതിനു കാരണം കോവിഡിന്റെ ആഘാതമാണെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് ബാധിച്ചവർക്കു ചുമ തുടങ്ങിയാൽ അതു വേഗം മാറുന്നില്ല. ഒരു മാസത്തോളം വിടാതെ പിന്തുടർന്നേക്കും. കിതപ്പും ഉണ്ടാകും.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗസിൽ യുണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ്
കൊച്ചി ∙ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴവർഗങ്ങളിൽ അടങ്ങിയ നരിഞ്ചൻ, നരിഞ്ചെനിൻ എന്നീ രാസപദാർഥങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നു ഗവേഷണ ഫലം. ഈ പദാർഥങ്ങൾ കോവിഡ് രോഗികളുടെ ഭക്ഷണക്രമത്തിൽ സപ്ലിമെന്റായി ഉൾപ്പെടുത്തിയാൽ പ്രയോജനകരമാണെന്നും ഗവേഷകർ പറയുന്നു. എസ്എച്ച് കോളജിലെ കെമിസ്ട്രി വിഭാഗത്തിലെ അസി.
വടക്കാഞ്ചേരി ∙ തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് വാർഡിൽ അർബുദ രോഗിയായ 40 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ വാർഡിലും പഞ്ചായത്തിൽ വ്യാപകമായും മുൻകരുതൽ നടപടികൾ ആരംഭിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് യുവാവിനു കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കയ്ക്കു വേണ്ടെന്നും വാർഡിലുള്ളവരോട് മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിർദേശിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കമൽഹാസനൊപ്പം ‘മഞ്ഞുമ്മൽ ബോയ്സ്’ കണ്ട അനുഭവം പങ്കുവെച്ച് നടി രേഖ. ‘ഗുണ’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ അത്ര വലിയ ഹിറ്റ് ആയിരുന്നില്ല, എന്നാൽ നമ്മുടെ സിനിമ 20-30 വർഷങ്ങൾക്ക് ശേഷം സ്വയം സംസാരിക്കും എന്ന് കമൽ അന്നേ പറഞ്ഞിരുന്നു എന്ന് രേഖ പറയുന്നു. ‘മഞ്ഞുമ്മൽ ബോയ്സി’ൽ ഗുണ ഗാനം കേട്ടപ്പോൾ സന്തോഷം
തിരുവനന്തപുരം/ ന്യൂഡൽഹി ∙ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ.1 കണ്ടെത്തിയതിനു പിന്നാലെയാണ് കേസുകൾ ഉയർന്നത്. രണ്ടാഴ്ച മുൻപു പരിശോധന–സ്ഥിരീകരണ നിരക്ക് (ടിപിആർ) 26% ആയിരുന്നെങ്കിൽ ഇന്നലെ 12% ആയി. കഴിഞ്ഞ ദിവസങ്ങളിൽ മുന്നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇന്നലെ 140 കേസുകളായി.
ന്യൂയോർക്ക് ∙ അമേരിക്കയിൽ കോവിഡ് വകഭേദമായി ജെഎൻ. 1 വ്യാപിക്കുന്നു. അവധി ദിനങ്ങളിൽ വ്യാപനം വർധിക്കുന്നതിന് സാധ്യതയുണ്ട്. ഈ വർഷം ഓഗസ്റ്റിലാണ് ജെഎൻ. 1 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇത് ഇതുവരെ കുറഞ്ഞത് 41 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. സെപ്റ്റംബറിൽ യുഎസിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്,.മറ്റ് പുതിയ വേരിയന്റുകളെപ്പോലെ, ജെഎൻ. 1 ഒമിക്രോൺ കുടുംബത്തിന്റെ ഭാഗമാണ്.
ന്യൂഡൽഹി ∙ കോവിഡ് പോസിറ്റീവാകുന്നവരുടേതിനു പുറമേ, ന്യുമോണിയ ഉൾപ്പെടെ ശ്വാസകോശരോഗ ബാധിതരുടെ സാംപിളുകളും ജനിതക പരിശോധനയ്ക്കു വിധേയമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 വ്യാപനവേഗം കൊണ്ട് ആശങ്കപ്പെടുത്തുന്നതിനിടെയാണു നിർദേശം. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ അവലോകന യോഗം വിളിച്ചു. മന്ത്രി വീണാ ജോർജ് പങ്കെടുത്തു.
തിരുവനന്തപുരം ∙ കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ 3000 വരെ കേസുകൾ എത്തുമെന്നു വിലയിരുത്തൽ. അതിനുശേഷമേ കുറഞ്ഞു തുടങ്ങൂ. എത്ര ദിവസം കൊണ്ടു മൂവായിരത്തിൽ എത്തുമെന്ന് വിലയിരുത്താനായിട്ടില്ല. ഇന്നലെ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്ത ഉന്നതതല യോഗത്തിലാണു കണക്കുകൾ വിശദീകരിച്ചത്. ഇപ്പോൾ എറണാകുളത്താണു കൂടുതൽ കേസ്. കോട്ടയം രണ്ടാമതും തിരുവനന്തപുരം മൂന്നാമതുമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
തിരിച്ചറിയപ്പെട്ട കൊറോണ വൈറസ് വർഗ്ഗങ്ങളിൽ ഏഴെണ്ണമാണ് മനുഷ്യനിൽ രോഗബാധയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇവയൊക്കെ പല സമയങ്ങളിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്തിയവയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിൽ ഏഴാമത്തേതായിരുന്നു കോവിഡ് 19 രോഗം കൊണ്ടുവന്ന സാർസ് കോവ് 2. പുരാതനമായ വൈറസുകൾ ആദ്യത്തെ കൊറോണ
Results 1-10 of 7913