Activate your premium subscription today
ന്യൂഡൽഹി ∙ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ (പിഎം–ജെഎവൈ) നേരത്തേ തന്നെ അംഗങ്ങളായ 70 കഴിഞ്ഞവർ, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയർ സിറ്റിസൻ വിഭാഗത്തിൽ വീണ്ടും റജിസ്ട്രേഷൻ നടത്തണം. പദ്ധതി നടത്തിപ്പിനുള്ള ചെലവു പങ്കിടുന്ന കാര്യത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ അവ്യക്തത നിലനിൽക്കുകയാണെങ്കിലും കേരളത്തിലുള്ളവർക്കു പദ്ധതിയിൽ റജിസ്റ്റർ ചെയ്യുന്നതിനും ഗുണഭോക്താക്കളാകുന്നതിനും തടസ്സമില്ല.
തിരുവനന്തപുരം∙ സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ആയുഷ് സേവനങ്ങളുടെ ഉന്നത പരിശീലനം നല്‍കുന്നതിനായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിങ് ഇന്‍ ആയുഷിന് കേന്ദ്രാനുമതി ലഭ്യമായി. 79 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതല്‍ 1 കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദുബായ് ∙ സാംക്രമികേതര രോഗങ്ങളെ ചെറുക്കുന്നതിനും രോഗമില്ലാത്ത ജീവിതശൈലി രൂപപ്പെടുത്തുന്നതിനും ആയുഷ് ചികിത്സാ രീതികൾ ഫലപ്രദമാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആയുർവേദത്തിന്റെ ഗുണങ്ങൾ ലോകമാകെ വ്യാപിക്കുകയാണ്. 2050 ആകുമ്പോഴേക്കും ആയുഷ് വാർഷിക വ്യാപാരം 7 ലക്ഷം കോടി ഡോളറാകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി (ആയുഷ്) ബിരുദ കോഴ്സുകളിലേക്ക് പുതുതായി ഓൺലൈൻ അപേക്ഷ നൽകിയവർക്ക്, അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി / പത്താം ക്ലാസ് / നാഷനാലിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവയിൽ ന്യൂനതയുള്ള പക്ഷം പരിഹരിക്കുന്നതിനും അപേക്ഷാഫീസ് അടയ്ക്കാനുണ്ടെങ്കിൽ അതിനും
ദുബായ്∙ രണ്ടാമത് രാജ്യാന്തര ആയുഷ് സമ്മേളനവും പ്രദർശനവും ജനുവരി 13 മുതൽ 15 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.ആയുഷ് മന്ത്രാലയം, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുടെ സഹകരണത്തോടെ സയൻസ് ഇന്ത്യ ഫോറം ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിട്ടുമാറാത്ത രോഗങ്ങൾക്ക് ആയുഷിലൂടെ പ്രതിരോധം എന്നതാണ്
ദേശീയതലത്തിൽ എല്ലാ ആയുഷ് ശാഖകളിലെയും (ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി) എംഡി, എംഎസ് കോഴ്സുകളിൽ 2022–23 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ കൗൺസലിങ് സമയക്രമം ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധപ്പെടുത്തി.
കേരളത്തിലെ ആയുഷ് യുജി കോഴ്സുകളിൽ പ്രവേശനത്തിനുള്ള സമയക്രമം എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ചു. ചോയ്സ് ഫില്ലിങ് നാളെ തുടങ്ങും. ആദ്യ റൗണ്ട് അലോട്മെന്റ് ഫലം ഈമാസം 25നും രണ്ടാം റൗണ്ട് ഫലം ഡിസംബർ എട്ടിനും പ്രസിദ്ധീകരിക്കും. ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നിവയ്ക്കു പുറമേ 7 അനുബന്ധ യുജി
അടുത്ത വർഷം ഡിസംബറിൽ നെക്സ്റ്റ് നടത്തിയാൽ 2019–20 ബാച്ചിലെ എംബിബിഎസ് വിദ്യാർഥികൾ മുതൽ ഇതിന്റെ ഭാഗമാകും. നെക്സ്റ്റിന്റെ സിലബസ്, പരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങളിൽ വിശദാംശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂഡൽഹി ∙ ഈ വർഷത്തെ യോഗദിനത്തിന്റെ ആശയം ‘മനുഷ്യരാശിക്കുവേണ്ടി യോഗ’ എന്നായിരിക്കും. മഹാമാരിയുടെ കാലത്ത് ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ യോഗ എങ്ങനെ സഹായിച്ചു എന്ന പഠനത്തിനു ശേഷമാണ് ആയുഷ് മന്ത്രാലയം ഈ | International Day of Yoga | yoga day | yoga theme 2022 | international yoga day | Manorama Online
ന്യൂഡൽഹി∙ ‘ആയുർവേദ ആഹാരം’ രോഗങ്ങൾക്കു പ്രതിവിധിയാണെന്ന തരത്തിൽ പരസ്യം ചെയ്യുന്നതും അവതരിപ്പിക്കുന്നതും കർശനമായി വിലക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനമിറക്കി. ഇതിനായി ഭക്ഷ്യ സുരക്ഷ, ഗുണനിലവാര നിയന്ത്രണ ചട്ടത്തിലാണു ഭേദഗതി വരുത്തിയത്. ആയുർവേദത്തിലെ ആധികാരികമായ 71
Results 1-10 of 21