ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കേരളത്തിലെ ആയുഷ് യുജി കോഴ്സുകളിൽ പ്രവേശനത്തിനുള്ള സമയക്രമം എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ചു. ചോയ്സ് ഫില്ലിങ് നാളെ തുടങ്ങും. ആദ്യ റൗണ്ട് അലോട്മെന്റ് ഫലം ഈമാസം 25നും രണ്ടാം റൗണ്ട് ഫലം ഡിസംബർ എട്ടിനും പ്രസിദ്ധീകരിക്കും.

 

ayush-counselling

ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നിവയ്ക്കു പുറമേ 7 അനുബന്ധ യുജി കോഴ്സുകളിലെ പ്രവേശനവും ഈ വിഭാഗത്തിൽ നടത്തേണ്ടതുണ്ട്. അഗ്രികൾചർ, ഫോറസ്‌ട്രി, ഫിഷറീസ്, വെറ്ററിനറി സയൻസ് & അനിമൽ ഹസ്ബൻഡ്രി കേരള കാർഷിക സർവകലാശാലയിലെ ബിടെക് ബയോടെക്നോളജി, ബിഎസ്‌സി (ഓണേഴ്സ്) കോ–ഓപ്പറേഷൻ & ബാങ്കിങ് / ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ് എന്നീ കോഴ്സുകളാണവ. (എൻജിനീയറിങ്ങിനോടൊപ്പം ആയതിനാൽ ഫാർമസി ഇതിൽ വരില്ല).

 

ആയുഷ് കോഴ്സുകളുടെ പ്രവേശനത്തോടൊപ്പം അനുബന്ധ കോഴ്സുകളിലെ പ്രവേശനവും നടത്തുകയാണ് പതിവ്. ഇത്തവണയും ഇവയ്ക്കെല്ലാം ഒരേ സമയക്രമം പാലിക്കാനാണു സാധ്യത. ഇതു സംബന്ധിച്ച കൃത്യമായ വിജ്ഞാപനം വൈകാതെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ വരും.

 

ദേശീയതലത്തിൽ ഓൾ ഇന്ത്യാ ക്വോട്ടയടക്കമുള്ള ആയുഷ് (ആയുർവേദം, സിദ്ധ, യൂനാനി, ഹോമിയോപ്പതി) പ്രവേശനത്തിനുള്ള ചോയ്സ് ഫില്ലിങ് ഉൾപ്പെടെയുള്ള നടപടികൾ ‘ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (www.aaccc.gov.in) നേരത്തേ തുടങ്ങിക്കഴിഞ്ഞു.

 

Content Summary : AYUSH NEET Counselling 2022 Choice filling starts tomorrow

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com