ആയുഷ് പിജി കൗൺസലിങ് 5 മുതൽ
Mail This Article
എംഎസ് കോഴ്സുകളിൽ 2022–23 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ കൗൺസലിങ് സമയക്രമം ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധപ്പെടുത്തി. സർക്കാർ / സർക്കാർ–എയ്ഡഡ് കോളജുകൾ / ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ / കേന്ദ്ര സർവകലാശാലകൾ / കൽപിത സർവകലാശാലകൾ എന്നിവയിലെ ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളും ബനാറസ് ഹിന്ദു സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വോട്ട സീറ്റുകളും ഇതിൽപെടും.
പ്രവേശനത്തിനുള്ള ഏക പ്രവേശനപരീക്ഷയായ AIAPGET-2022 (ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ്) എഴുതി, അർഹത നേടിയവർ www.aaccc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തു പങ്കെടുക്കണം. വിദ്യാർഥിയുടെ കാറ്റഗറിയനുസരിച്ചുള്ള റജിസ്ട്രേഷൻ ഫീയും സെക്യൂറിറ്റിത്തുകയും റജിസ്ട്രേഷൻ സമയത്ത് അടയ്ക്കണം. കൗൺസലിങ് രണ്ടാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയവർ പ്രവേശനത്തിൽനിന്നു പിന്മാറുകയോ കോളജിൽ ചേരാതിരിക്കുകയോ ചെയ്താൽ സെക്യൂരിറ്റി തുക നഷ്ടപ്പെടും. മൂന്നാം റൗണ്ടിലും സ്ട്രേ വേക്കൻസി റൗണ്ടിലും അലോട്മെന്റ് കിട്ടിയിട്ട് ചേരാതിരിക്കുകയോ വിട്ടുപോകുകയോ ചെയ്താലും സെക്യൂരിറ്റി തുക നഷ്ടമാകും.
ഓഫ്‌ലൈനായി ചെയ്യുന്ന നടപടികൾ കൗൺസലിങ് കമ്മിറ്റി അംഗീകരിക്കില്ല. കൗൺസലിങ് വ്യവസ്ഥകൾ, ബന്ധപ്പെട്ട FAQ എന്നിവ വൈകാതെ വെബ് സൈറ്റിൽ വരും.
പുതിയ അറിയിപ്പുകൾക്ക് www.aaccc.gov.in, https://aiapget.nta.nic.in എന്നീ സൈറ്റുകൾ ഇടയ്ക്കിടെ നോക്കുക.
Content Summary : Online Counselling for Allotment of Post Graduate