ADVERTISEMENT

തിരുവനന്തപുരം ∙ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി (ആയുഷ്) ബിരുദ കോഴ്സുകളിലേക്ക് പുതുതായി ഓൺലൈൻ അപേക്ഷ നൽകിയവർക്ക്, അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി / പത്താം ക്ലാസ് / നാഷനാലിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവയിൽ ന്യൂനതയുള്ള പക്ഷം പരിഹരിക്കുന്നതിനും അപേക്ഷാഫീസ് അടയ്ക്കാനുണ്ടെങ്കിൽ അതിനും അവസരം.

ഇന്നു വൈകിട്ടു 4 വരെ പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റ് (www.cee.kerala.gov.in) മുഖേന അപാകത പരിഹരിക്കാം. കീം–2023 കാൻഡിഡേറ്റ് പോർട്ടലിൽ അപേക്ഷാ നമ്പറും, പാ‌സ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ പ്രൊഫൈൽ പേജ് കാണാം. 

എല്ലാ അപേക്ഷകർക്കും നീറ്റ് യുജി–2023 ഫലം സമർപ്പിക്കാനും ഇന്നു വൈകിട്ടു 4 വരെ സമയമുണ്ട്. 

നിശ്ചിത സമയത്തിനകം ഫലം സമർപ്പിക്കാത്തവരെ റാങ്ക്‌ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല.

English Summary:

Last Chance to Correct AYUSH Degree Application Errors – Deadline Today at 4 PM

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com