Activate your premium subscription today
കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിൽ കോടിക്കണക്കിന് രൂപയുടെ അവയവക്കടത്ത് ശൃംഖല പ്രവർത്തിക്കുന്നുവെന്നാണ് വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ സിബിഐ അന്വേഷണം വിരൽചൂണ്ടുന്നതെന്ന് ബിജെപി. ഇതിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പങ്കിനെക്കുറിച്ചും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ സംശയമുന്നയിച്ചു. സമൂഹമാധ്യമമായ എക്സിലാണ് മാളവ്യയുടെ പ്രതികരണം.
കൊച്ചി ∙ ഇറാനിലേക്ക് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയെന്ന കേസില് എൻഐഎ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. ജൂലൈ 3നാണ് എൻഐഎ കേസന്വേഷണം ഏറ്റെടുത്തത്. ഇറാനിൽ ഒളിവിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിന് രാജ്യാന്തര മാനങ്ങളുള്ളതിനാലാണ് ആലുവ റൂറൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് എൻഐഎ ഏറ്റെടുത്തത്.
കൊച്ചി ∙ ഇറാൻ അവയവക്കടത്ത് കേസിലെ മൂന്നാം പ്രതി എടത്തല സ്വദേശി സജിത് ശ്യാം എന്ന അജിത് ശ്യാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിൽ സജിത് ശ്യാമിനു നേരിട്ടു ബന്ധമുണ്ടെന്നാണു തങ്ങളുടെ നിഗമനമെന്നും വൃക്ക കടത്തുമായി ബന്ധപ്പെട്ട ധനകാര്യ ഇടപാടുകൾ കേസിലെ ഒന്നാം പ്രതി മധു ജയകുമാറുമായി പ്രതി
കൊച്ചി ∙ അവയവക്കടത്ത് ഗുരുതര കുറ്റകൃത്യമാണെന്നു ചൂണ്ടിക്കാട്ടി, ഇറാനിലേക്കുള്ള അവയവക്കടത്ത് കേസിലെ പ്രതികളിലൊരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസിലെ മൂന്നാം പ്രതി എടത്തല സ്വദേശി സജിത് ശ്യാം എന്ന അജിത് ശ്യാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതാണ് ജസ്റ്റിസ് സി.എസ്.ഡയസ് മാറ്റിവച്ചത്.
തിരുവനന്തപുരം∙ അവയവക്കടത്തു സംബന്ധിച്ചു രണ്ട് പരാതികൾ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. അവയവക്കടത്ത് മാഫിയയുമായി എറണാകുളത്തെ 2 സ്വകാര്യ ആശുപത്രികള്ക്കു ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ
കൊച്ചി∙ റുമാനിയൻ വിമാനം ചാർട്ടർ ചെയ്തു 13 കുട്ടികൾ അടക്കം 300 ഇന്ത്യക്കാരെ യുഎഇയിൽ നിന്നു നിക്കരാഗ്വയിലേക്കു കടത്താൻ ശ്രമിച്ച കേസിൽ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിന്റെ മുഖ്യ ഏജന്റ് ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ബല്ലംകൊണ്ട രാമപ്രസാദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
കൊച്ചി∙ അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്തിനെതിരെ രാജ്യാന്തര പൊലീസ് സംഘടന ഇന്റർപോളിന്റെ ജാഗ്രതാ മുന്നറിയിപ്പ്. ഇന്റർപോൾ വെബ്സൈറ്റിന്റെ ഹോംപേജിലാണ് ഇൗ നോട്ടിസ്. ജീവിതനിലവാരത്തിൽ പിന്നാക്കാവസ്ഥയിലുള്ളവരുടെ പരാധീനത മുതലെടുത്താണ് ഇരകളെ സ്വാധീനിക്കുന്നതെന്നും അതതു രാജ്യത്തെ നിയമപാലകർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കൊച്ചി ∙ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റ് എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോഡെഫിഷൻസി വൈറസ്) ബാധിതരെയും വിദേശത്തേക്കു കടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. കേസിൽ അറസ്റ്റിലായ ബല്ലംകൊണ്ട രാമപ്രസാദ് നിയന്ത്രിക്കുന്ന ഹൈദരാബാദ് റാക്കറ്റിനു സമാനമായി കൊൽക്കത്ത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘമാണ്
കൊച്ചി∙ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റ് എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോഡെഫിഷൻസി വൈറസ്) ബാധിതരെയും വിദേശത്തേക്കു കടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. കേസിൽ അറസ്റ്റിലായ ബല്ലംകൊണ്ട രാമപ്രസാദ് നിയന്ത്രിക്കുന്ന ഹൈദരാബാദ് റാക്കറ്റിനു സമാനമായി കൊൽക്കത്ത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘമാണ് ഇതിനു പിന്നിൽ. സാധാരണ നിലയിൽ വൈദ്യപരിശോധനയ്ക്കു ശേഷം എന്തെങ്കിലും അണുബാധയോ ആരോഗ്യപ്രശ്നങ്ങളോ ഉള്ളവരെ വിദേശത്തേക്കു കൊണ്ടുപോകാറില്ല. രോഗബാധിതരെ അവയവക്കച്ചവടത്തിനായി വിദേശത്തേക്കു കടത്തണമെങ്കിൽ ആശുപത്രികളുടെ സഹായത്തോടെ വ്യാജ രേഖകൾ ചമയ്ക്കണം. ഇതു സംബന്ധിച്ച അന്വേഷണം നടന്നു വരുന്നു.
കൊച്ചി ∙ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു വിദേശികളെ എത്തിക്കുന്നതായി റാക്കറ്റിന്റെ ഇന്ത്യയിലെ മുഖ്യ ഏജന്റ് ആന്ധ്രപ്രദേശ് സ്വദേശി ബല്ലംകൊണ്ട രാമപ്രസാദിന്റ മൊഴി. റാക്കറ്റ് ഇന്ത്യയിൽ നിന്നു ഇറാനിലേക്കു കടത്തുന്നതു അവയവം നൽകാനുള്ളവരെയാണെങ്കിൽ ഇന്ത്യയിലേക്കു
Results 1-10 of 23