Activate your premium subscription today
Wednesday, Mar 26, 2025
അബുദാബി ∙ വിശുദ്ധ റമസാനിൽ അവയവദാന പ്രതിജ്ഞയെടുക്കണമെന്ന് (ഗിഫ്റ്റ് ഓഫ് ലൈഫ്) യുഎഇയിലെ സ്വദേശികളോടും വിദേശികളോടും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം ആഹ്വാനം ചെയ്തു.
ദുബായ്. ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് ടീമുകളുടെ സമയോചിത ഇടപെടലിലൂടെ നാല് രോഗികൾക്ക് പുതുജീവൻ. ദാനം ചെയ്ത അവയവങ്ങൾ കൊണ്ടുപോകാനായി ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് ടീമുകൾ മികച്ച പ്രവർത്തനം കാഴ്ചവച്ചതാണ് അവയവ കൈമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്താൻ സാധിച്ചത്.
തിരുവനന്തപുരം∙ കരൾരോഗം ബാധിച്ചു മകൾ നികിത നയ്യാർ മരിച്ചതിന്റെ വേദനയിൽനിന്ന് അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന പ്രചാരണവുമായി നമിത മാധവൻകുട്ടിയും ഡോണി തോമസും. എറണാകുളം സെന്റ് തെരേസാസ് കോളജ് മുൻ ചെയർപഴ്സനും കരുനാഗപ്പള്ളി സ്വദേശിയുമായ നികിത നയ്യാർ(21) ജനുവരി 25നാണു മരിച്ചത്. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ സിനിമയിൽ ബാലതാരമായിരുന്നു നികിത. കരൾ രോഗത്തിനു 2 തവണ ശസ്ത്രക്രിയയ്ക്കു വിധേയയായി. അധികം വൈകാതെ മരിച്ചു.
ആയൂർ (കൊല്ലം) ∙ അഞ്ചു പേർക്കു പുതുജീവൻ നൽകി കോളജ് വിദ്യാർഥി ധീരജ് ആർ.നായർ (19) യാത്രയായി. സ്കൂട്ടറിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇടിച്ചുണ്ടായ അപകടത്തെ തുടർന്നു ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ചടയമംഗലം അക്കോണം ജ്യോതിസ്സിൽ ധീരജിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്.14 നു വൈകിട്ട് 3.30 ന് എംസി റോഡിൽ ആയൂർ ഇളവക്കോട് ജംക്ഷനിലായിരുന്നു അപകടം. ആയൂർ മാർത്തോമ്മാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു ധീരജ്
കാസർകോട് ∙ നിധീഷിന്റെ ഹൃദയം ഇനിയും രാജ്യത്തിനായി തുടിക്കും, കണ്ണുകൾ ജനിച്ച മണ്ണിനെ കൺനിറയെക്കാണും. നിധീഷ് ആറുപേർക്ക് ജീവിതവും വെളിച്ചവുമാകും. വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ, പെരുമ്പള ചെല്ലുഞ്ഞി തെക്കേവളപ്പു വീട്ടിൽ കെ.നിധീഷിന്റെ (34) അവയവയങ്ങളാണ് ആറുപേർക്ക് പുതുജീവനേകുന്നത്.
ഈജിപ്ത്യൻ ആരോഗ്യമന്ത്രാലയുമായി തന്ത്രപ്രധാനമായ കരാറിലേർപ്പെട്ട് യുഎഇയിലെ മുൻനിര ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ്. ഈജിപ്ത് ഉൾപ്പെടുന്ന ആഫ്രിക്കൻ മേഖലയിലുടനീളം മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ സമഗ്രമായ പദ്ധതി വികസിപ്പിക്കാനും അർബുദ പരിചരണം വിപുലമാക്കാനും മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് കരാർ.
തിരുവല്ല ∙ ജനിതക രക്തരോഗത്താൽ വലയുന്ന 3 സഹോദരങ്ങളെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിൽ കുടുംബം. ചങ്ങനാശേരി കാക്കാംതോട് മഠത്തിൽപറമ്പിൽ മുബാറക്കിന്റെയും സൈബുന്നിസയുടെയും മക്കളായ അഹമ്മദ് ഫൈസി (12), ഫൈഹ മെഹ്റിൻ (11), അഹമ്മദ് ഫൈസ് (7) എന്നിവരാണ് ജനിതക രക്ത രോഗമായ ബീറ്റാ തലസീമിയ മേജർ എന്ന രോഗം മൂലം ജനനം മുതൽ ബുദ്ധിമുട്ടുന്നത്. രക്ത മൂലകോശ ദാതാക്കളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ചികിത്സ ഇനി മുന്നോട്ടുപോകൂ എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
കോട്ടയം∙ അപകടത്തിൽ കാൽ മുറിച്ചുമാറ്റേണ്ടി വന്ന യുവാവിന്റെ കാർട്ടിലേജ് - ബോൺ കോംപ്ലക്സ് മറ്റൊരു യുവാവിന്റെ കാൽമുട്ടിലേക്ക് മാറ്റി സ്ഥാപിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയാണ് അവയവമാറ്റ ശസ്ത്രക്രിയ രംഗത്ത് പുതിയ നേട്ടം കുറിച്ചത്. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പി.ബി.രാജീവിന്റെ
കൊച്ചി∙ എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ തല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ കെ സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍
ന്യൂഡൽഹി ∙ അവയവദാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആശുപത്രികളിൽ സ്ഥിരം ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർമാരെ നിയമിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നാഷനൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ നിർദേശം നൽകി. അവയവദാനനിരക്ക് കുറയുന്നതും സ്ഥിരം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും പരിഗണിച്ചാണ് നിർദേശം.
Results 1-10 of 174
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.