ADVERTISEMENT

ദുബായ്∙ ഈജിപ്ത്യൻ ആരോഗ്യമന്ത്രാലയുമായി തന്ത്രപ്രധാനമായ കരാറിലേർപ്പെട്ട് യുഎഇയിലെ മുൻനിര ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ്. ഈജിപ്ത് ഉൾപ്പെടുന്ന ആഫ്രിക്കൻ മേഖലയിലുടനീളം മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ സമഗ്രമായ പദ്ധതി വികസിപ്പിക്കാനും അർബുദ പരിചരണം വിപുലമാക്കാനും മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് കരാർ. യുഎഇയിലെ തന്നെ ഏറ്റവും വലിയ അർബുദ പരിചരണ ശൃംഖലകളിൽ ഒന്നായ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന്  ബുർജീലിന്റെ ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയായിരിയ്ക്കും പദ്ധതിക്ക് നേതൃത്വം നൽകുന്നത്.  

ഈജിപ്ത് ആരോഗ്യ മന്ത്രാലയത്തിലെ സെക്രട്ടേറിയറ്റ് ഓഫ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റേഴ്സ് മേധാവി ഡോ. മഹാ ഇബ്രാഹിമും ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിലും ദുബായിൽ നടന്ന മധ്യപൂർവദേശത്തെ ഏറ്റവും വലിയ ആരോഗ്യ മേളയായ അറബ് ഹെൽത്തിൽ വെച്ചാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈജിപ്ത്യൻ  ഉപപ്രധാനമന്ത്രിയും ആരോഗ്യ-ജനസംഖ്യാ മന്ത്രിയുമായ ഖാലിദ് അബ്ദുൽ ഗഫാർ, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ഗ്രൂപ്പ് കോ-സിഇഒ സഫീർ അഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു. 

പരിശീലനം, ഗവേഷണം, ചികിത്സാ ലഭ്യത എന്നിവയിലൂന്നിയ തന്ത്രപ്രധാനമായ സംരംഭങ്ങളിലൂടെ ഈജിപ്തിലെ അർബുദ ചികിത്സാരംഗത്ത് അർഥവത്തായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ഷംഷീർ വയലിൽ പറഞ്ഞു. നൂതന അർബുദ ചികിത്സാ രീതികളിലും മജ്ജ മാറ്റിവയ്ക്കൽ പോലുള്ള  മറ്റു സങ്കീർണ പരിചരണ മേഖലകളിലും ആരോഗ്യസംരക്ഷണ വിദഗ്ധരെ പ്രാപ്തരാക്കാനുള്ള പരിശീലനം ബുർജീൽ ലഭ്യമാക്കും.   ഇതിന്റെ ഭാഗമായി ഈജിപ്തിൽ മജ്ജ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന രോഗികൾക്കു എത്രയും വേഗം ചികിത്സ ലഭ്യമാക്കുള്ള പദ്ധതികൾ ആവിഷ്കരിക്കും. ബിഎംസിയിലെ വിജയകരമായ ബിഎംടി പ്രോഗ്രാമുകളിൽ നിന്നുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ഈജിപ്തിലെ ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, അനുബന്ധ സേവനങ്ങൾ നൽകുന്നവർ എന്നിവർക്ക്  മുതിർന്നവരിലേയും കുട്ടികളിലെയും മജ്ജ മാറ്റിവയ്ക്കലിന് സമഗ്ര പരിശീലനം നൽകുക. ഈജിപ്തിലെ അർബുദ സേവനം മെച്ചപ്പെടുത്താൻ ബുർജീലിന്റെ വൈദഗ്ധ്യം സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി ഖാലിദ് അബ്ദുൽ ഗഫാർ കൂട്ടിച്ചേർത്തു.

ഈജിപ്തിലെയും അനുബന്ധ പ്രദേശങ്ങളിലെയും മെഡിക്കൽ പ്രഫഷണലുകളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി ഒരു വർഷത്തെ പ്രത്യേക ഓങ്കോളജി നഴ്സി്ങ് പരിശീലന പരിപാടി ആരംഭിക്കും. ആഫ്രിക്കയിലുടനീളമുള്ള രോഗികൾക്ക് അർബുദ പരിചരണ ലഭ്യത വർധിപ്പിക്കുന്നതിനായി ആരോഗ്യമന്ത്രാലയം, നിയുക്ത ഏജന്റുമാർ, ബിഎംസി എന്നിവർ ചേർന്ന് ഒരു മെഡിക്കൽ ടൂറിസം രൂപരേഖയും സഹകരണത്തിന്റെ ഭാഗമായി തയ്യാറാക്കും. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com