Activate your premium subscription today
Monday, Mar 24, 2025
ഒരു വരിയിൽ ഒളിപ്പിച്ചു വച്ച കവിത എത്ര വേഗമാണ് രഹസ്യങ്ങൾ കുടഞ്ഞ് ജീവിതവും തോളിലിട്ട് നടന്നു വരുന്നത്. ശൂന്യതയിൽ നിന്നു ശുദ്ധസംഗീതമായി ഓർമകളെ ഒപ്പിയെടുത്ത് കുമ്പസാരങ്ങളിൽ ചേക്കേറുന്നത്. മറന്നിട്ട മനസ്സുതേടി തലയിൽ മുണ്ടിട്ട് തെണ്ടാനിറങ്ങുന്നത്. ഒരു വിത്തിൽ ഒളിപ്പിച്ചുവച്ച
എവിടെപ്പോയി? പലയിടത്തും പലരോടും തിരക്കി വെയിലേറ്റും മഴ നനഞ്ഞും ചിലപ്പോഴൊക്കെ മഞ്ഞുമൂടിയും മുറ്റത്തും വളപ്പിലും ഞങ്ങൾ കലപില കൂട്ടിയും കുത്തിമറിഞ്ഞും അതിവിടെ ഉണ്ടായിരുന്നു പിന്നെവിടെപ്പോയി അപ്പോഴാണ് അവരും തിരക്കിയിറങ്ങുന്നത് മുറ്റത്ത് നിഴൽ പരത്തി നിന്ന ആഞ്ഞിലി അരികുതോറും മാവും
കൂട്ടുകാരന്റെ കവിതയിലെ മുറിവേറ്റ സ്ത്രീചിത്രങ്ങളോർത്ത് കസേരയിൽ നൊന്തിരിക്കുമ്പോൾ ഓർമ്മ പഴയൊരു വേലിപ്പുറത്ത് പറന്നുപറ്റുന്നു. നാലു വയസ്സെനിക്കു കാണും . പറമ്പിലെ പൂവരശ്ശിന്റെ ചോട്ടിൽ പീപ്പിയുണ്ടാക്കി ഊതി നോക്കുന്നു. തൃപ്തി തോന്നാതെ മറ്റൊരിലയ്ക്കു കൈ
അമ്മത്താരാട്ടുകൾ പുസ്തകത്താളിലെ കറുത്തക്ഷരങ്ങൾ. കൂട്ടുകുടുംബകാലം, വീട്ടകം നിറയെ മുഖങ്ങൾ. അമ്മാവന്മാർ, ചേട്ടന്മാർ, അനുജന്മാർ. തെക്കിനിക്കോലായി- ലോട്ടവീണ പായയിൽ ഒരുമിച്ചുറങ്ങിയ നാളുകൾ.. ഉറങ്ങാനായ് കിടന്നിട്ടില്ലന്ന്. ഉണരാനൊരുക്കമില്ലെങ്കിലോ
എടപ്പാളങ്ങാടിയിൽ പുതിയ പാലമൊന്ന് പൊങ്ങി നോട്ട് പുസ്തകം പോലെ നെഞ്ചിൽ ചേർത്തു പിടിച്ചിരുന്ന തൃശ്ശൂർ റോഡും പൊന്നാനിയും കുറ്റിപ്പുറവും പട്ടാമ്പിയും വേർപെട്ടുപോയി ചില്ലകളാൽ കൈകോർത്തു നിന്ന മരങ്ങൾ ഇരുകരകളിലുമായി അപ്പുറമിപ്പുറമായി ആതിരയും
സ്കൂള് മുറ്റത്തൊരു മരമുണ്ട്. കടുകട്ടി മരം. കാറ്റുപിടിക്കാത്ത മഴ പൊഴിക്കാത്ത വേരും വളവും വേണ്ടാത്ത കടുകട്ടി മരം. വാർപ്പിട്ട മോന്തായവും ടാറിട്ട തറയുമുള്ള സ്കൂളിന് ചേരും മുറ്റത്തെ ആ കട്ടമരം തളിരില്ല പൂക്കില്ല കായ്ക്കില്ല ഇലകൊഴിയില്ല വളരില്ല കരിയില്ല ആ മരത്തിന് ഒന്നും
നിനക്കില്ല സൂര്യൻ നിനക്കില്ല ചന്ദ്രൻ നിനക്കില്ല താരകൾ നിനക്കില്ലയൊന്നുമേ. പേനകൾ കുഴലുകളായി മാറും, തിരകൾ, പുകകൾ വമിച്ചൊടുങ്ങും. കാലങ്ങൾ പുറകോട്ടു കുതിച്ചു പായും, ഹിംസതൻ തെരുവിലൂടാർത്തിരമ്പും ! മകളേ, മലാലേ നീയെങ്ങു പോയി? അനുജത്തിയാർത്തു കരഞ്ഞിടുന്നു. ബുർഖകൾ കണ്ണുകൾ മൂടിടുമ്പോൾ
മഴ പെയ്തതുകൊണ്ടല്ല നീ വിളിച്ചതുകൊണ്ടുമല്ല അതൊരു നല്ല ദിവസമായിരുന്നു. വാതിലൊക്കെ കിടക്കും മുൻപേകൊളുത്തിട്ട പോലെ അടഞ്ഞു തന്നെ കിടക്കുകയാണ്. അല്പം വെയിൽ മാത്രം ജനലിൽ വന്നു തട്ടിയതിന്റെ ചൂട് അകത്തനുഭവപ്പെടുന്നുണ്ട്. അതൊന്നുമല്ല കാര്യം. അതൊരു നല്ല ദിവസമായിരുന്നു. അപ്പോൾ കുടിച്ചതുകൊണ്ട്
എനിക്കു നിരാശ തോന്നുന്നു എന്നെക്കുറിച്ച്, രൂപപ്പെടും മുമ്പേ ശിഥിലമായ്പ്പോയ ഒരാശയത്തോടെന്നപോലെ. ജനലിലൂടെ ഞാൻ പക്ഷികളെയും മൃഗങ്ങളെയും വൃക്ഷങ്ങളേയും നിരീക്ഷിച്ചു. ഈച്ച, വണ്ട്, പുഴുക്കൾ, വരിവരിയായിപ്പോകുന്ന ഉറുമ്പുകൾ, ഉരഗങ്ങൾ, പല മട്ടിലുള്ളവ-- എന്നാൽ എല്ലാം
നോക്കൂ സഖീ, നിനക്കോർമ്മയുണ്ടോ; പണ്ടു പാർക്കിലീ ബഞ്ചിലിരുന്നു നാം തങ്ങളിൽ തെല്ലും പരിസരമേതുമറിയാതെ കണ്ണുകൾ വായിച്ചിരുന്ന സായന്തനം? എത്രനേരം നമ്മളങ്ങനെ ജീവിത - ചിത്രങ്ങൾ കണ്ടു മറന്നിരുന്നൂ സ്വയം! പിന്നെ നാം സ്വന്തമായ് കൂടൊന്നു തീർത്തതും കൺമണികൾക്കതിൽ തൊട്ടിൽ ചമച്ചതും അക്കൊച്ചു പാദങ്ങൾതൻ
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.