Activate your premium subscription today
മാധവിക്കുട്ടിയുടെ വാക്കുകൾ പോലെ മധു മനസ്സിന്റെ പീലികൾ ഒന്നൊന്നായി വായനക്കാർക്കു സമ്മാനിക്കുകയാണ്. എഴുത്തിന്റെ പ്രാണസാന്നിധ്യം നിറയുന്ന രചന. ഒരർഥത്തിൽ എന്നെ പുണരും നിലാവേ ആത്മകഥ തന്നെയാണ്. എന്നാൽ ആ കഥയിൽ നിറയുന്നത് മറ്റുള്ളവരാണെന്നു മാത്രം.
ഓർമക്കുറിപ്പുകളുടെ നിരയിൽ എന്തുകൊണ്ടും വേറിട്ടു നിൽക്കുന്ന രചനയാണ് 'എന്നെ പുണരും നിലാവേ'. വികാരനിർഭരമായ ഭാഷയിൽ ഏറെ സത്യസന്ധതയോടെ എഴുതിയ എൺപതോളം കുറിപ്പുകളിൽ പകുതിയും ആലപ്പുഴയെക്കുറിച്ചാണ്.
മാസങ്ങളായി മോഹൻലാലിനെ കാണാൻ സാധിച്ചിട്ടില്ല. വർത്തമാനങ്ങളും ഉണ്ടായില്ല. എസ്. സുരേഷ് ബാബു തുടങ്ങിവച്ച ചലച്ചിത്ര നിർമാണ സംരംഭത്തിനു തിരിതെളിക്കാൻ ക്രൗൺ പ്ലാസയിൽ ലാൽ വന്നിരുന്നു. വേദിയിലിരുന്നുകൊണ്ട് നേത്രഭാഷയിൽ ചില വിനിമയങ്ങൾ നടന്നു. ഡിന്നർ കഴിച്ചുകൊണ്ടിരിക്കെ ഒരു ഫോൺകോളിൽ അദ്ദേഹം ഉദാരതയോടെ
‘‘ഇന്നസന്റ് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ?’’. ഞാൻ പ്രതീക്ഷിച്ച മറുപടി ഇതായിരുന്നു- ‘‘കണ്ടിട്ട്ണ്ട്, കണ്ടിട്ട്ണ്ട്, കൊറേ കണ്ടിട്ട്ണ്ട്’’. പക്ഷേ അദ്ദേഹം പറഞ്ഞതിങ്ങനെയും- ‘‘പിന്നേ, വരുന്നോരേം പോണോരേം നോക്കിയിരിക്കലല്ലേ എന്റെ പണി!’’. ‘‘ഇദ്ദേഹം മഹാരാജാസിലെ പ്രഫസറാണ്, മ്യൂസിക്കിനെപ്പറ്റിയൊക്കെ എഴുതും’’. ആരെ പരിചയപ്പെടുത്തുമ്പോഴും മോഹൻലാൽ നൽകുന്ന ഉദാരതയുടെ ഓഹരിവീതം ഒരൽപം എനിക്കും ലഭിച്ചു. ‘‘ഇതാണോ പ്രഫസർ. ഇതേതാണ്ട്...’’ മണിച്ചിത്രത്താഴിൽ ദാസപ്പൻ പാതാളക്കരണ്ടി ചോദിച്ചനേരം ഉണ്ണിത്താനിൽ പ്രത്യക്ഷപ്പെട്ട അപൂർവഭാവം ഞാൻ നേരിൽ കണ്ടു. അടുത്തനിമിഷം ഞങ്ങൾ രണ്ടുപേരും ചിരിച്ചതിനോടു ചേർന്നുകൊണ്ട് ഇന്നസന്റ് ചോദിച്ചു- ‘‘ലാലേ ഇയാക്ക് ഫീലിങ്സൊന്നും ഇണ്ടായിട്ടില്ലല്ലോ, ല്ലേ?’’ ‘‘ഇദ്ദേഹം ഫീലിങ്സുള്ള ആളല്ല’’. ലാൽ കുസൃതിയോടെ എന്നെ നോക്കി. ‘‘അപ്പോ, നമ്മടെ കൂട്ടത്തിൽ ചേരില്ല, ല്ലേ ?’’. ‘‘അതൊക്കെ ചേരും. അതിനുള്ള അത്യാവശ്യം ഫീലിങ്സൊക്കെയുണ്ട്’’. ‘‘അപ്പൊ പിന്നെ ഒക്കെ’’. ഇന്നസന്റ് സൗഹാർദത്തിലേക്കു കടന്നു. അപ്പോഴേക്കും ഒരു കസേര എത്തി, പുറകെ ലൈം ടീയും.
അക്ഷരങ്ങൾ എഴുതാനും ചേർത്തുവായിക്കാനും പഠിപ്പിച്ചതിൽ തീർന്നതല്ല, വാഗീശ്വരിയമ്മ നൽകിയ ഭാഷാപരിശീലനം. പുസ്തകങ്ങളെ ബഹുമാനിക്കാനും സ്നേഹിക്കാനുംകൂടി ആശാട്ടി എന്നെ പഠിപ്പിച്ചു. അവരുടെ തുരുമ്പിച്ച ഇരുമ്പുപെട്ടിയിൽ പല വലിപ്പത്തിലും വർണങ്ങളിലുമുള്ള പുസ്തകങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചിലതെല്ലാം മറിച്ചുനോക്കി,
ലോകരാജ്യങ്ങളെ വലച്ചുകൊണ്ടിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ നമ്മുടെ നാട്ടിലെ പഠനസമ്പ്രദായവും അടിമുടി മാറി. ഇ-ലേണിങ് വ്യാപകമായി. ഇതിനെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളവരും കാലത്തിനു യോജിച്ച കോലങ്ങൾ എടുത്തുകെട്ടി. ഇത്തരത്തിൽ ജൂണിൽ തുടങ്ങിയ ഓൺലൈൻ അധ്യാപനം വലിയ കുഴപ്പങ്ങളില്ലാതെ ഒരു സെമസ്റ്റർകാലം
കുസാറ്റിൽ എം.എ. പൂർത്തിയാക്കി ഗവേഷണത്തിനു തയാറെടുക്കുന്ന കാലം. ഒരു പഴയ പൂതി പിന്നെയും മുളച്ചു വന്നു, സന്യാസിയാകണം! ചില ഗ്രന്ഥങ്ങൾ തെറ്റായി വായിച്ചതിന്റെ പാർശ്വഫലമാകാം. അല്ലെങ്കിൽ സന്യസ്ഥജീവിതത്തെക്കുറിച്ചുള്ള അഞ്ജതയിൽനിന്നുണ്ടായ മതിഭ്രമമാകാം. ഇതു രണ്ടുമല്ലാതെ മൂന്നാമതാരു കാരണവും കാണുന്നുണ്ട്,
അയ്യപ്പന്റെ കീറിപ്പറിഞ്ഞ വേഷവിധാനം കണ്ടിട്ടാകാം എതിരെ വന്ന പലരും സൂക്ഷിച്ചുനോക്കി. ദോഷം പറയരുതല്ലോ, അവർക്കെല്ലാം നല്ല മുഴുത്ത തെറിയും കിട്ടി. തുടക്കത്തിൽ അല്പം അസ്വസ്ഥത തോന്നിയെങ്കിലും പിന്നെപ്പിന്നെ ഞങ്ങൾക്കും അതിൽ രസം തോന്നി. അയ്യപ്പനെ ശ്രദ്ധിക്കാതെ കടന്നുപോയവരെ ഞങ്ങൾ ചൂണ്ടിക്കാണിച്ചുകൊടുത്തു
ഗുരുസ്ഥാനം ഗൂഗിൾ പിടിച്ചെടുത്തതോടെ അറിവിനുവേണ്ടി അടുത്തേക്കു വരുന്നവരുടെ എണ്ണം കുറഞ്ഞു. സർവവിജ്ഞാനകോശങ്ങളായ അധ്യാപകരുടെ പ്രസക്തിയും ഇല്ലാതായി. കാലാനുസൃത മാറ്റങ്ങൾ കലാലയങ്ങളിലും വന്നു കഴിഞ്ഞെങ്കിലും, ഭാഗ്യം, ഞാൻ കൊടുത്തതും കൊടുക്കുന്നതും കുറച്ചൊക്കെ എനിക്കും തിരിച്ചുകിട്ടുന്നുണ്ട്.
Results 1-9