Activate your premium subscription today
സൂര്യൻ വെളിച്ചവും ചൂടും തരുന്നു എന്നതു പോലെ സ്വാഭാവികമാണ് കെ.എസ്.ജയദേവനു സൂര്യകവിതകളുടെ എഴുത്ത്. എന്നും ഉദയത്തിനു മുൻപ് ഒരു കവിതയെഴുതും. 10 വർഷത്തോളമായ എഴുത്തിൽ ഇതുവരെ 3,400 എണ്ണം കഴിഞ്ഞു.
നീ ബാക്കി വച്ചു പോയ അടുക്കളയിൽ, നിന്നെ തിരയുകയായിരുന്നു ഞാൻ. അരിപ്പെട്ടിയിൽ നിന്ന് കിട്ടിയ നാല് ചില്ലറത്തുട്ടുകൾ, ചായപ്പൊടിക്കിടയിൽ നിന്ന് കിട്ടിയ രണ്ട് മിഠായിത്തുണ്ടുകൾ, തൂക്കു പാത്രത്തിന്നടിയിലെ പിഞ്ഞിത്തുടങ്ങിയ, പത്തുരൂപാ നോട്ടുകൾ! ഇതൊന്നും, നീ കൊണ്ടു പോയതേയില്ലെന്ന് ഓർത്തപ്പോൾ, നിന്നെ
ഒരിക്കൽ ഞാനെൻ മനസ്സിൻ ചിന്തകളുടെ വേരുകൾ തേടിപ്പോയി... വേരുകൾ ശാഖകളും ഉപശാഖകളുമായി പലവഴികളിലേക്ക് പ്രയാണം തുടർന്നു അവസാനം എത്തിനിന്ന മണ്ണിനാഴത്തിലെങ്ങും ഓർമ്മകളുടെ മണമായിരുന്നു അനുഭവങ്ങളുടെ രുചിയായിരുന്നു എന്നോ മറവിയുടെ മൂടുപടം അണിഞ്ഞതോ ഇന്നും അണിയാത്തതോ ആയ ഓർമ്മകൾ എന്നെ ഞാനാക്കിയ അനുഭവങ്ങൾ ആ
ലോകത്തെ വെടിഞ്ഞ് ശൂന്യതയെ സ്വീകരിച്ച കവി പകലിൽ പൊട്ടിമുളച്ച ചിന്തയെ ചികഞ്ഞ് പഴി കേട്ട് കൊണ്ടിരുന്നു കൈകൾ വിറച്ചു, വിറക്കുന്ന തൂലിക ചിതറിയ രക്തത്തുള്ളികൾ പോലെ താളുകളിൽ കറകളായി അവശേഷിച്ചു നൂല് പൊട്ടിയ പട്ടം പോലെ പാറിപ്പറക്കുന്ന ആശയങ്ങളെ ചേർത്ത് മുഴച്ചുനിൽക്കുന്ന വാക്കുകളുമായി നടന്ന കവിതയുടെ ജനനം
മരതകകാടുകൾ തൻ മണിമുറ്റത്തമരുന്ന മണികണ്ഠാ വിളയാടു എൻ മനസ്സിൽ തെളിനീരിൻ തീർഥവുമായ് കളിയാടിയൊഴുകുന്ന കളമൊഴി പമ്പ തൻ തീർഥങ്ങളിൽ കുളികഴിഞ്ഞാനന്ദ ഭജനയോടെത്തുമ്പോൾ കരുണയോടെ ഞങ്ങളെ കണ്ടീടണം. ഉദയാർക്ക സുന്ദരമാം ഒളിവീശും കൈവല്യം അരുളുവാനാർന്ന തൻ ചിന്മുദ്രയും വിടരും ഒരായിരം പൊൻതാമര പൂവിൻ വികച മുഖാഭയം
പ്രണയത്തിന്റെ മഞ്ഞു പുതപ്പ് അണിയുമ്പോഴെല്ലാം സാറ, പൂക്കളുടെ കൈ പിടിച്ച് താഴ്വരയിറങ്ങി നടക്കുന്നത് കാണാം അപ്പോഴെല്ലാം തലയിലെ സ്കാഫ് മഞ്ഞിനോട് ചേർത്ത് കെട്ടിയ പോലെ കാറ്റിൽ ഇളകുന്നുണ്ടാവും നടത്തത്തിനിടയിലവൾ പൂക്കളോട് അകിട് നഷ്ടമായ ആട്ടിൻ കുട്ടികളുടെ കഥ പറയും മേഘങ്ങൾ കുന്നിനെ തൊടുമ്പോഴൊക്കെ
തുണയാരുമില്ലാത്ത എൻ ജീവ പാതയിൽ ഇണയായി തുണയായി നീ മാത്രം ജീവനെ നിറയുന്ന കണ്ണുനീർ മായ്ച്ചില്ലയെങ്കിലും വിറയുള്ള കൈകൾ പിടിച്ചില്ലയെങ്കിലും ദൂരം കിതക്കാതെ കൂടെ നീ വന്നിടും ആരാരുമില്ലാത്ത എൻ പാതമത്രയും കൂട്ടൊന്നും തെറ്റാതെ നീ ചാരെ വന്നിടും
കൊടുങ്കാറ്റിനെ ശാസിച്ച് ശാന്തമാക്കാൻ ഞാനൊരു ദിവ്യനൊന്നുമല്ല. ഹൃദയത്തിലെ ദമിതവികാരങ്ങളുടെ കറുത്തപക്ഷികൾ വിട്ടയക്കപ്പെട്ടപ്പോൾ താനേ ശാന്തമായി ഞാനും കൊടുങ്കാറ്റും! 2 ന്യായപ്രമാണമനുസരിച്ച് ഞാൻ ജീവിക്കും നീ എന്റെ അയൽക്കാരി ഞാൻ നിന്നെ അളവറ്റു സ്നേഹിക്കും മറ്റൊരയൽക്കാരൻ ഈർഷ്യയോടെ വെറുക്കും വരെ നിന്നെ
ദേവ ദേവ ഗുരുവായൂരപ്പ തവ : കാരുണ്യമെന്നിൽ ചൊരിയുമാറാകണേ നിൻ മുന്നിൽ വന്നു ശിരസ്സു നമിക്കുന്നു. സാഷ്ടാഗം വീണു നമസ്കരിച്ചിടുന്നു. എന്നുമെന്നും എൻ മനസ്സിൽ ഇഷ്ട സുഹൃത്തായി വർത്തിച്ചിടേണമേ. ജീവിതാന്ത്യം വരെ നിൻ പാദവന്ദനം ലഭ്യമാക്കീടാനനുവദിച്ചിടണെ. നിൻ ഭക്തിയാകുന്നൊരു ഔഷധത്താലെന്റെ മനസ്സു രാഗലോലയായ്
സന്ധ്യയിലെൻ ഓർമ്മകൾ അണയുന്നീ.. നിഴലില്ലാതലയുന്നവളെ അവളിതാ എൻ നഷ്ടസ്വപ്നം. നഷ്ടമാകുമെന്നറിയാകിലും... കോർത്തു ഞാനവളെയെൻ ഓർമ്മയിൽ.. അധരം നുണഞ്ഞൊരാ ചുടുകാപ്പി മാറ്റി ഞാനവളെ തിരഞ്ഞു. രാവിരുളിലിന്നിളകുന്ന കാറ്റിലെവിടെയും കണ്ടു ഞാനെന്റെ പ്രാണകാവ്യം.. നിലാവിൻ യാമത്തിലായ്.. രാക്കിളി ചിലച്ചു, നിശാപുഷ്പം
Results 1-10 of 2763