രാധാകൃഷ്ണ പ്രണയം – ശ്യാമള ഹരിദാസ് എഴുതിയ കവിത

Mail This Article
തൊണ്ടിപ്പഴം പോലുള്ള രാധതൻ കവിളിൽ
ചുംബനപ്പൂവൊന്നു ചേർത്തു വെച്ചു കണ്ണൻ.
കാളിന്ദി തീരത്തെ വൃക്ഷലതാതികളും
കാളിയനും കുടുംബവും കണ്ണടച്ചു
ആ കാഴ്ച കാണാതെ.
പ്രാണപ്രിയയാം രാധക്കായ്
വേണുഗാനം പൊഴിക്കുന്നു കണ്ണൻ
കണ്ണനും രാധയുമൊന്നിച്ചു നൃത്തമാടുന്നു.
പവിത്രമായ രാധാകൃഷ്ണ പ്രണയത്തിൽ
നീന്തി തുടിക്കുന്നു ഗോകുലവാസികൾ
കാവ്യഭാവനയുടെ ആകാശത്ത് എന്നും
മോഹിപ്പിക്കുന്ന സ്നേഹ സാഗരമാണ്
രാധാകൃഷ്ണ പ്രണയം.
രാധതൻ മനസ്സിന്റെ ആഴങ്ങളിലേയ്ക്ക്
വലയെറിയും മുക്കുവാനാണ് നീ കണ്ണാ.......
കൃഷ്ണൻ തൻ പ്രേമം പാൽപോലെ
പരിശുദ്ധമാണ് രാധക്ക്.
കൃഷ്ണൻ തൻ കാലിൽ കോലരക്കിൻ
ചാറണിഞ്ഞു കൊടുക്കുമ്പോൾ
രാധതൻ ഹൃദയം പുളകിതയാകുന്നു
പുളകിതയാകുന്നു.......
കാളിയനെ വധിക്കാനായി കൃഷ്ണന്
കരുത്തു പകർന്നവളല്ലേ ഈ രാധ
ചുടലവും തീഷ്ണവുമാണീ
രാധാകൃഷ്ണ പ്രണയം.
രാധക്കായ് വേണു ഊതുന്നു കണ്ണൻ
കാളിന്ദീ തീരത്തൊന്നിച്ചു നൃത്തമാടിടുന്നു.
കണ്ണനെ കാണാത്തൊരു ദിനം
രാധതൻ ശോണിമായാർന്ന മുഖമാകെ
വാടിയല്ലോ?... രാധേ...
കണ്ണുനീർ നിറഞ്ഞ മിഴിയുമായ്
കണ്ണാ നിന്നെ ഞാനെത്ര തേടിയലഞ്ഞു...