വിഷാദപൗർണ്ണമി – ജൂബി ടി. മാത്യു എഴുതിയ കവിത

Mail This Article
×
മറയുന്ന ചന്ദ്രബിംബമേ
ഇന്നുനിറയൂ
നീയെന്നിലൊഴുകി
പൗർണ്ണമിരാവിൽ
പാൽക്കുടന്ന
നിലാവൊഴുക്കുക
നീയെന്നിൽ മുഴുക്കെ
വാനവും വീഥിയും
താരാപഥങ്ങളും
കൺചിമ്മി
കാതോർത്തു നിൽപ്പു
വിടരുമീ രാപുഷ്‌പം
ഒരു മുളന്തണ്ടിന്റെ
ഈണത്തിൽ
ഒന്നായ് ഉലഞ്ഞു
ചെറുകുളിർകാറ്റിന്റെ
പരിലാളനങ്ങളിൽ
നിർവൃതി പൂകുന്ന നിമിഷം
ആർദ്രമായൊരിരവിൻ
നീർണാംബരങ്ങളും
മധുരിത
ശോണിമയാർന്നു
പുലരിതൻ പൂമാനം
സൂര്യാംശു അണിയുമ്പോൾ
ഈ രാവുമെങ്ങോ മറഞ്ഞു
അമ്പിളിവട്ടവും മാഞ്ഞു
പുഷ്പം നമ്രശിരസ്കയായ്
മിഴികൂമ്പി നിന്നു
English Summary:
Malayalam Poem ' Vishadapournami ' Written by Juby T. Mathew
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.