ADVERTISEMENT

Activate your premium subscription today

സിനിമാ സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ് കവി, എഴുത്തുക്കാരന്‍  എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് ഇദ്ദേഹം.  ആലപ്പുഴയിലെ ഹരിപ്പാടാണ് ജനനം. 1966 ലാണ് മലയാള സിനമാ ലോകത്തേക്ക് കടന്നു വന്നത്. 22 സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്.  29 സിനിമകള്‍ മലയാളത്തില്‍ സംവിധാനം ചെയ്തു.  78 സിനിമകള്‍ക്ക് കഥയെഴുത്തിയിട്ടുണ്ട്. ആയിരത്തിലധികം ഗാനങ്ങളും രചിച്ചു. ആറ് ടെലിവിഷൻ പരമ്പരകളും നിർമിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്.  ഹൃദയരാഗങ്ങളുടെ കവി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. റൊമാന്റിക് ഗാനങ്ങളാണ് കൂടുതലും രചിച്ചിട്ടുള്ളത്. കാക്കതമ്പുരാട്ടി, കുട്ടനാട്, കടലും കരയും, ഞാനൊരു കഥ പറയാം എന്നിങ്ങനെ നാല് നോവലുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.  രാജേശ്വരിയാണ് ഭാര്യ. രാജ്കുമാര്‍ തമ്പി, കവിത എന്നിവരാണ് മക്കള്‍.

Results 1-10 of 112

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×