Activate your premium subscription today
മുംബൈയിലെ സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി എന്നോട് ഒരാൾ ജാതി ചോദിക്കുന്നത്. രാജ് കപൂറിന്റെ മകൻ, പിൽക്കാലത്ത് ബോളിവുഡ് സെൻസേഷനായ ഋഷി കപൂറായിരുന്നു അത്– ‘ഏതാ നിന്റെ ജാതി?’ എന്നാണ് ഋഷി ചോദിച്ചത്. സ്കൂളിലെ ഒരു മത്സരത്തിൽ ഋഷിക്കെതിരെ ഞാനൽപം തിളങ്ങിനിന്നതിനു പിന്നാലെയായിരുന്നു പടിക്കെട്ടുകളിലൊന്നിൽ വച്ച് എന്നെ തടഞ്ഞ് അദ്ദേഹം അക്കാര്യം ചോദിച്ചത്. ‘ആർ യു എ ബ്രാഹ്മിൺ ഓർ സംതിങ്’ എന്നാണ് ചോദിച്ചത്. ഞാൻ ‘സംതിങ്’ കൂടിയാണോ എന്നെനിക്കറിയില്ല എന്നാണു ഞാൻ സരസമായി മറുപടി പറഞ്ഞത്. എന്താണ് മറുപടി കൊടുക്കേണ്ടതെന്ന് യഥാർഥത്തിൽ എനിക്കറിയില്ലായിരുന്നു. അതിനു പിന്നിലും ജീവിതവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങളുണ്ട്. ഇന്ത്യയിൽ ദേശീയപ്രസ്ഥാനം ശക്തമായിരുന്ന കാലത്താണ് എന്റെ പിതാവും പ്രവർത്തിച്ചിരുന്നത്. പാലക്കാട് പഠിക്കുന്ന കാലത്ത് ഹൈസ്കൂൾ വരെ അദ്ദേഹത്തിന്റെ പേരിനൊപ്പം ജാതിപ്പേര് ഉണ്ടായിരുന്നു. അക്കാലത്ത് ഗാന്ധിജിയുടെ ഉൾപ്പെടെ വാക്കുകൾ കേട്ട് അദ്ദേഹം പേരിലെ ജാതിവാൽ ഉപേക്ഷിച്ചു, പേരിനൊപ്പം വീട്ടുപേര് മാത്രമാക്കി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങളായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. ജാതി തനിയെ ഇന്ത്യയിൽനിന്ന് മാഞ്ഞു പോകുമെന്നാണ് നെഹ്റു പോലും അന്ന് വിശ്വസിച്ചിരുന്നത്. പിന്നീട് ഞങ്ങൾ ബോംബെയിലേക്ക് താമസം മാറി. അവിടത്തെ വീട്ടിൽ പല ജാതിയിലും മതത്തിലുമുള്ള കുട്ടികൾ എനിക്കൊപ്പം കളിക്കാൻ വരുമായിരുന്നു. എന്നാൽ അവരോടൊന്നും എന്റെ വീട്ടിലെ ആരും ജാതിയോ മതമോ ചോദിച്ചിട്ടില്ല. അതിനെപ്പറ്റി വീട്ടിലാരും സംസാരിച്ചിട്ടുമില്ല. എന്റെ 10–11 വയസ്സുവരെയൊന്നും എന്താണ് ജാതിയെന്നു പോലും എനിക്കറിയില്ലായിരുന്നു. മതവുമായി ബന്ധപ്പെട്ട് ചിലർ എന്തെല്ലാമോ പഠിക്കുന്നു, അതിൽ എന്തോ വ്യത്യാസങ്ങളൊക്കെ ഉണ്ടെന്നു മാത്രം അറിയാം. വീട്ടിൽ ജാതിയോ മതമോ ഒരു പ്രശ്നവുമായിരുന്നില്ല. ഋഷി കപൂർ എന്നോടു ജാതി ചോദിച്ചതിനെപ്പറ്റി ഞാൻ അച്ഛനോടു പറഞ്ഞു. എന്താണ് ജാതിയെന്നും ചോദിച്ചു.
ന്യൂഡൽഹി ∙ കേരളത്തിലേതുൾപ്പെടെ ജയിലുകളിൽ കടുത്ത ജാതിവിവേചനം ഉണ്ടെന്ന ഹർജി പരിഗണിച്ച സുപ്രീം കോടതി, ജയിലുകളിൽ ജാതി അടിസ്ഥാനമാക്കി തൊഴിൽ ചെയ്യിക്കുന്നത് നിർത്തലാക്കാനും ജയിൽ റജിസ്റ്ററിലെ ജാതി കോളം ഒഴിവാക്കാനും ഉത്തരവിട്ടു. ജയിലുകളിലെ ജോലിയെ ജാതിയുടെ അടിസ്ഥാനത്തിൽ വീതംവച്ചു നൽകുന്നതു ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. തൂപ്പുജോലി തുടങ്ങിയവ പിന്നാക്കക്കാർക്കും പാചകം പോലുള്ളവ ഉയർന്നജാതിക്കാർക്കും നൽകുന്ന രീതി അവസാനിപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശം നൽകി.
കോട്ടയം ∙ സവർണ മനോഭാവമുള്ളവർ ഇപ്പോഴുമുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ. അഖില കേരള വണ്ണാർ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വണ്ണാർ സംഘത്തിന്റെ ആസ്ഥാന മന്ദിരം ഓഫിസ് ജനറൽ സെക്രട്ടറി പൊന്നായി മോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പാർവതി രാജൻ അധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷൻ, പി.സി.തമ്പി, പി.പി.വേലായുധൻ, കെ.രാജൻ എന്നിവർ പ്രസംഗിച്ചു. വാർഷിക സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പാർവതി രാജൻ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ബി.എസ്.മാവോജി, സി.സാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പൊന്നായി മോഹൻ (പ്രസി), പാർവതി രാജൻ( ജന. സെക്ര), സുനിൽ കുമാർ (ട്രഷ).
ചെന്നൈ∙ തമിഴ്നാട്ടിലെ ധർമപുരിയിൽ ജാതി വെറിയെ തുടർന്ന് നടുക്കുന്ന ക്രൂരത. ഉയർന്ന ജാതിയിലുള്ള യുവതിയെ മകൻ പ്രണയിച്ചതിന്റെ പ്രതികാരമായി അമ്മയെ അതിക്രൂരമായി പീഡിപ്പിച്ചു. പവിത്രയെന്ന പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ കാമുകനായ സുരേന്ദറുടെ അമ്മയെയാണ് പെൺവീട്ടുകാർ ക്രൂരമായി പീഡിപ്പിച്ചത്. സഹപാഠികളായ സുരേന്ദറും പവിത്രയും ഏറെനാളായി പ്രണയത്തിലായിരുന്നു. കുറച്ചു ദിവസം മുൻപ് ഇരുവരെയും കാണാതായി.
ഇന്ത്യയിൽ വർഗീയത ഏതാണ്ടു പൂർണമായും മാന്യവൽക്കരിക്കപ്പെട്ടുകഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒരിക്കൽ അതു മൂടിവച്ച രഹസ്യമായിരുന്നെങ്കിൽ ഇന്നത് അഭിമാനപൂർവം പ്രഖ്യാപിക്കുന്ന വിശ്വാസമായി മാറിക്കഴിഞ്ഞു. വർഗീയത കേരളത്തിൽ സാധാരണജനത്തിനു ചിന്താക്കുഴപ്പമുണ്ടാക്കുന്ന പ്രതിഭാസമാണ്. കാരണം, നാം അഭിമാനിക്കുന്ന േകരളീയതയ്ക്കു കടകവിരുദ്ധമാണ് വർഗീയ വിദ്വേഷമെന്നു സാധാരണ മലയാളിയുടെ അടിസ്ഥാനബുദ്ധി പറയുന്നു. പക്ഷേ, മാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും സംസ്കാരികമേഖലയിലും വർഗീയതയ്ക്കു ലഭിക്കുന്ന സ്വീകാര്യത അവരെ വലയ്ക്കുന്നു. സമൂഹത്തിൽ മേൽക്കൈയുള്ളവർ വർഗീയവെറിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കുന്നു അഥവാ അതിനു നിശ്ശബ്ദ പിന്തുണ നൽകുന്നു എന്നതു ജനത്തെ കുഴക്കുന്നു. അവർ അതുവരെ ആശ അർപ്പിച്ചിരുന്ന ഒരു ലോകം ഇടിഞ്ഞുവീഴുന്നു.
‘‘കാക്കയുടെ നിറം, കണ്ടാൽ പെറ്റ തള്ള സഹിക്കില്ല’’ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കാൻ കലാമണ്ഡലം സത്യഭാമ പറഞ്ഞ വാക്കുകൾ. മോഹിനിയാട്ടം ആർക്കൊക്കെ അവതരിപ്പിക്കാം? എന്താണ് നൃത്തം അവതരിപ്പിക്കാൻ വേണ്ട സൗന്ദര്യം? തുടങ്ങിയ ചോദ്യങ്ങളൊക്കെ തൊട്ടടുത്ത ദിവസങ്ങളിൽ വൻ വിവാദമായി കത്തിപ്പടർന്നു. ഇതിനിടയിൽ തന്നെയാണ് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ടി.എം.കൃഷ്ണ ഏറ്റുവാങ്ങിയതിനെതിരെ ഗായികമാരായ രഞ്ജിനി- ഗായത്രിമാർ രംഗത്തുവന്നത്. കർണാടിക് സംഗീതത്തിന്റെ ആഭിജാത്യം നശിപ്പിച്ച ബ്രാഹ്മണ വിരോധിയായ കൃഷ്ണ പുരസ്കാരത്തിന് അയോഗ്യനാണെന്നു പ്രഖ്യാപിച്ച ഇവർ പ്രതിഷേധസൂചകമായി അക്കാദമി പരിപാടികളിൽ നിന്ന് പിൻവാങ്ങുകയാണെന്നും അറിയിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ കലാരംഗത്ത് നിലനിൽക്കുന്ന ജാതീയതയുടെയും വർഗീയതയുടെയും നേർക്കാഴ്ചകളാവുകയാണ്. സത്യഭാമ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും ടി.എം.കൃഷ്ണയ്ക്കെതിരായ വിമർശനങ്ങൾക്ക് പൊതു പിന്തുണ കുറഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്? എങ്ങനെയാണ് ക്ലാസ്സിക്കൽ കലാരൂപങ്ങൾ ഇത്തരം സവർണ ബോധങ്ങളെ കൊണ്ടുനടക്കുന്നതെന്ന് പരിശോധിക്കുകയാണ് മോഹിനിയാട്ടം കലാകാരനും വിദ്യാർഥിയുമായ അമിത്. കടന്നുവന്ന വഴികളെക്കുറിച്ച്, നൃത്തവേദികളുടെ രാഷ്ട്രീയത്തെക്കുറിച്ച്, മോഹിനിയാട്ടത്തിൽ തേടുന്ന പുതുവഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ അമിത് മനസ്സു തുറക്കുന്നു..
‘ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. ആൺപിള്ളേർക്കു മോഹിനിയാട്ടം പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം...’ നൃത്തത്തെ ഉപാസിക്കുന്ന ഒരാളുടെ വായിൽനിന്നാണോ ഇത്രയും മോശം വാക്കുകൾ വന്നതെന്ന് ആരും ചോദിച്ചു പോകും വിധമായിരുന്നു കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. ഒരിക്കൽ താൻ പറഞ്ഞതിനെ വീണ്ടും വീണ്ടും സത്യഭാമ ന്യായീകരിക്കുന്നതും കേരളം കണ്ടു. ആ വാക്കുകൾ വന്നുകൊണ്ടത് ആർഎൽവി രാമകൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ, മികച്ച ഒരു നർത്തകന്റെ നെഞ്ചിലാണ്. സത്യഭാമ തന്നെ അപമാനിക്കാൻ കച്ചകെട്ടിയിറങ്ങിയത് ആദ്യമായിട്ടല്ലെന്നും അദ്ദേഹം പറയുന്നു. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ കൂടിയായ രാമകൃഷ്ണൻ തനിക്കേറ്റ വിവേചനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ്. തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിച്ചായിരിക്കും പ്രതിഷേധം. കറുത്തവർ എല്ലാ കലകളും പഠിച്ചോട്ടെ പക്ഷേ മത്സരിക്കേണ്ട എന്ന സത്യഭാമയുടെ അഭിപ്രായം വച്ചു പൊറിപ്പിക്കാവില്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കുന്നു. യഥാർഥത്തിൽ കലാരംഗത്ത് നിറത്തിന്റെ പേരിൽ വിവേചനമുണ്ടോ? സത്യഭാമയുടെ പരാമർശങ്ങൾക്ക് എന്തു മറുപടിയാണ് നൽകാനുള്ളത്? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ തുറന്നു പറയുകയാണ് ആൽഎൽവി രാമകൃഷ്ണൻ.
തൃശൂർ∙ നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനു നേരെ ജാതിഅധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്കു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.
ഓച്ചിറ∙ ജാതി വിവേചനത്തിന് ഇന്ത്യൻ സംസ്കാരവുമായി ബന്ധമില്ലെന്നും അവ മനുഷ്യ നിർമിതമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള തണ്ടാൻ മഹാസഭ (കെടിഎംഎസ്) പ്ലാറ്റിനം ജൂബിലി ആഘോഷ ഉദ്ഘാടനവും കുഞ്ഞൻ വെളുമ്പൻ സ്മാരക പഠന കേന്ദ്രത്തിന്റെയും കെടിഎംഎസ് കേന്ദ്ര ഓഫിസ് സമുച്ചയത്തിന്റെയും നിർമാണ ഉദ്ഘാടനവും
ഇന്ത്യയെന്നതു ഭാരതമെന്നു മാറ്റിയെഴുതിയാൽ നിയമത്തിന്റെ അന്തസ്സത്ത മാറില്ല. ഭംഗിയായി അച്ചടിച്ച ഒരു പുസ്തകത്തിന്റെ കുത്തഴിച്ചു പേജുകൾ പരസ്പരം മാറ്റി തുന്നിക്കെട്ടിയ അവസ്ഥയാണ് ‘ഇന്ത്യൻ പീനൽ കോഡിനെ’ ഭാരതീയ ന്യായസംഹിതാ ബില്ലാക്കി കേന്ദ്രസർക്കാർ അവതരിപ്പിച്ചപ്പോൾ സംഭവിച്ചിരിക്കുന്നത്. ഗൗരവമായ ചർച്ചകളിലൂടെ അബദ്ധങ്ങൾ തിരുത്താതെ അതേപടി നിയമമാക്കിയാൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയാകെ ആശയക്കുഴപ്പത്തിലാവും.
Results 1-10 of 22