Activate your premium subscription today
Wednesday, Mar 26, 2025
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശത്തെ ജനവാസത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ, അതീവ പരിസ്ഥിതിലോലമായ ഈ മേഖലയിൽ തുടർന്നു താമസിക്കുന്നതിൽ വെല്ലുവിളികളേറെ. ദുരന്തഭൂമിയുടെ സമ്പൂർണ പുനരുജ്ജീവനം ഏറെ പണച്ചെലവുള്ളതാണ്. റോഡ്, ആശുപത്രി, പാലങ്ങൾ, സ്കൂളുകൾ എന്നിവയുടെ പുനർനിർമാണവും വലിയ കടമ്പയാണ്. പ്രദേശത്തെ സാമൂഹിക ബന്ധങ്ങൾ ദുരന്തത്തിൽ ചിതറിക്കപ്പെട്ടതിനാലുള്ള വൈകാരിക പ്രതിസന്ധി മറികടക്കേണ്ടതു സങ്കീർണമായ പ്രശ്നമാണെന്ന് മലപ്പുറം മമ്പാട് എംഇഎസ് കോളജിലെ കൺസർവേഷൻ ഇക്കോളജി, ഇക്കണോമിക്സ് വിഭാഗങ്ങളിലെ പ്രഫസർമാരായ പി. ആസാദ്, എ.പി. മുഹമ്മദ് സലിം, കെ.എസ്. അനൂപ്ദാസ് എന്നിവർ നടത്തിയ പഠനത്തിൽ പറയുന്നു.
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനു നാളെ കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടാനിരിക്കെ, ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ –ചൂരൽമല പ്രദേശത്തെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമായി. സംസ്ഥാന ബജറ്റിൽ 750 കോടി രൂപയാണ് മേഖലയുടെ പുനർനിർമാണത്തിനു
കൽപറ്റ ∙ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം, ഭവന നിർമാണം, സ്ത്രീകളുടെ ഉന്നമനം തുടങ്ങിയവ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്. 70.57 കോടി രൂപ വരവും 70.11 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അവതരിപ്പിച്ചു. 46.05 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റിൽ ഏറ്റവും കൂടുതൽ തുക
വാഴവറ്റ ∙ തകർന്നു കിടക്കുന്ന പാക്കം റോഡ് നന്നാക്കാൻ നടപടിയില്ല. വാഴവറ്റ–പാക്കം–നെടുമ്പാല റോഡാണ് തകർന്ന് കിടക്കുന്നത്. വാഴവറ്റയിൽ നിന്ന് തുടങ്ങുന്ന ഭാഗത്ത് റോഡ് തകർന്നിട്ടില്ലെങ്കിലും പിന്നീടങ്ങോട്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്. പാക്കം സ്കൂളിന്റെ മുൻവശത്തെ കുറേയെറെ ഭാഗം തകർന്ന് വൻ കുഴികളായി
ഇന്ന് ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യത. പൊതുവേ ഉയർന്ന താപനില ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല റെയിൽവേറിസർവേഷൻ; പ്രവർത്തന സമയംപുനഃക്രമീകരിച്ചു കൽപറ്റ ∙ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജനസേവാ കേന്ദ്രത്തിലെ റെയിൽവേ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തന സമയം രാവിലെ
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിനു മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 4നു തറക്കല്ലിടും. കഴിഞ്ഞദിവസം രാത്രി 11.30 വരെ ട്രഷറി പ്രവർത്തിപ്പിച്ച് അടിയന്തരനടപടികളിലൂടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി.
വെള്ളമുണ്ട ∙ ഭാര്യയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയയാൾ 20 വർഷങ്ങൾക്കു ശേഷം പിടിയിൽ. കേണിച്ചിറ വാകേരി അക്കരപറമ്പിൽ വീട്ടിൽ ഉലഹന്നാൻ എന്ന സാബുവിനെയാണ് (57) വെള്ളമുണ്ട പൊലീസ് പിടികൂടിയത്.
കൽപറ്റ ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ടൗൺഷിപ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനു നഷ്ടപരിഹാരമായ 26 കോടി രൂപ തിങ്കളാഴ്ച രാത്രി തന്നെ കോടതിയിൽ കെട്ടിവച്ചെന്ന് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ. രാത്രി 11 മണി വരെ ട്രഷറി പ്രവർത്തിപ്പിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്നും കലക്ടർ പറഞ്ഞു. എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന് തിങ്കളാഴ്ച കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് രാത്രി വൈകി പണം കെട്ടിവയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
തിരുവനന്തപുരം ∙ വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം നടത്തുന്നതായ വാര്‍ത്തയെ തുടര്‍ന്ന് അന്വേഷണത്തിനു നിര്‍ദേശം നല്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
മാനന്തവാടി ∙ നഗരസഭാ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തറാട്ട് ഭാഗത്ത് വാഴത്തോട്ടത്തിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മഴപെയ്ത് നനഞ്ഞ വയലിൽ വ്യക്തമായി പതിഞ്ഞ കാൽപാടുകൾ
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.