വയനാട് ജില്ലയിൽ ഇന്ന് (26-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യത. പൊതുവേ ഉയർന്ന താപനില
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
റെയിൽവേ റിസർവേഷൻ; പ്രവർത്തന സമയം പുനഃക്രമീകരിച്ചു
കൽപറ്റ ∙ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജനസേവാ കേന്ദ്രത്തിലെ റെയിൽവേ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തന സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതൽ വൈകിട്ട് 4.30 വരെയുമായി പുനഃക്രമീകരിച്ചു.
കൂടിക്കാഴ്ച 28ന്
കൽപറ്റ ∙ ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻഡർ നിയമനങ്ങൾക്കുള്ള കൂടിക്കാഴ്ച 28 ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04936 202292.