ADVERTISEMENT

മാനന്തവാടി ∙ നഗരസഭാ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തറാട്ട് ഭാഗത്ത് വാഴത്തോട്ടത്തിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

മഴപെയ്ത് നനഞ്ഞ വയലിൽ വ്യക്തമായി പതിഞ്ഞ കാൽപാടുകൾ കടുവയുടേത് തന്നെയാണെന്നു വനപാലകർ പറഞ്ഞു. കടുവ കടന്നുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുമെന്നും  പട്രോളിങ് ശക്തമാക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.ഞായറാഴ്ച രാത്രി  നായ്ക്കൾ അസ്വാഭാവികമായ രീതിയിൽ കുരച്ചതായി നാട്ടുകാർ പറഞ്ഞു. 2 മാസം മുൻപ്  കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്തായാണ് ഇന്നലെ  കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

English Summary:

Tiger sighting confirmed in Pancharakolli. Fresh tracks discovered near Tharatt in Kerala prompted an investigation by forest department officials.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com