ADVERTISEMENT

വാഴവറ്റ ∙ തകർന്നു കിടക്കുന്ന പാക്കം റോഡ് നന്നാക്കാൻ നടപടിയില്ല. വാഴവറ്റ–പാക്കം–നെടുമ്പാല റോഡാണ് തകർന്ന് കിടക്കുന്നത്. വാഴവറ്റയിൽ നിന്ന് തുടങ്ങുന്ന ഭാഗത്ത് റോഡ് തകർന്നിട്ടില്ലെങ്കിലും പിന്നീടങ്ങോട്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്. പാക്കം സ്കൂളിന്റെ മുൻവശത്തെ കുറേയെറെ ഭാഗം തകർന്ന് വൻ കുഴികളായി കിടക്കുകയാണ്. 

ടാർ ഭൂരിഭാഗവും ഇളകി പോയി, കല്ലുകൾ ഇളകി. കയറ്റം കൂടിയായതിനാൽ വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത വിധമാണ് തകർന്നിരിക്കുന്നത്. അരിക് ഭാഗത്തെല്ലാം വെള്ളം ഒഴുകുന്നതിനാൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്യുമ്പോൾ റോ‍ഡിലെ കുഴികളിലെല്ലാം വെള്ളം കെട്ടി നിൽക്കുകയാണ്. മേപ്പാടിക്കടക്കം പോകുന്നതിന് ഉപയോഗപ്പെടുത്തുന്ന പ്രധാനപ്പെട്ട റോഡായിട്ടും നന്നാക്കാൻ നടപടിയില്ല.

English Summary:

Vazhavatta-Pakkam-Nedumbala road urgently requires repair due to extensive damage. The dilapidated condition, especially near Pakkam school, hinders transportation and poses safety concerns.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com